Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉയരത്തിൽ ത്രിവർണ...

ഉയരത്തിൽ ത്രിവർണ പ്രൗഡി; ഉംലിങ് ല പാസിൽ മൂവർണക്കൊടി പറത്തി മലയാളികൾ

text_fields
bookmark_border
ഉയരത്തിൽ ത്രിവർണ പ്രൗഡി; ഉംലിങ് ല പാസിൽ മൂവർണക്കൊടി പറത്തി മലയാളികൾ
cancel
camera_alt

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സം​ഘം​ ഉം​ലി​ങ് ല ​പാ​സി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ

തൃക്കരിപ്പൂർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ ഉംലിങ് ല പാസിൽ സ്വാതന്ത്ര്യ ദിനത്തിൽ മൂവർണക്കൊടി പറത്തി 20 മലയാളികൾ. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് നടത്തിയ സാഹസിക ബൈക്ക് യാത്രയിൽ കാസർകോട് തൃക്കരിപ്പൂരിൽ നിന്നുള്ള രണ്ടുപേരും പങ്കാളികളായി. സമുദ്രനിരപ്പിൽ നിന്ന് 19,024 അടി മുകളിൽ എവറസ്റ്റ് ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് ഉംലിങ് ല സ്ഥിതിചെയ്യുന്നത്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഡെംചോക്കിന് സമീപത്താണ് പ്രദേശം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ആണ് 'പ്രോജക്ട് ഹിമാങ്കിന്‍റെ' ഭാഗമായി ഈ പാത നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് എന്ന റെക്കോർഡ് 2021-ൽ ഉംലിങ് ല പാസിന് ലഭിച്ചു.

ബൈക്കർമാർക്കും സാഹസിക സഞ്ചാരികൾക്കും ഏറ്റവും വെല്ലുവിളിയും ജനപ്രിയവുമായ പാതയാണിത്.ഓക്സിജന്‍റെ അളവ് വളരെ കുറവായതിനാൽ ഈ വഴി യാത്ര ചെയ്യുന്നവർ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് തൃക്കരിപ്പൂരിൽ നിന്നുള്ള യാത്രികരായ അസ്ഗർ സീതിരകത്ത്, വി.പി.എം.സജ്ജാദ് എന്നിവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalisFlagFlyingtricolorproud
News Summary - Malayalis Hoist Tricolour at Umling La Pass
Next Story