മൈത്രി പകൽവീട് തുറന്ന് ചെറുവയൽ രാമൻ
text_fieldsബാര അംബാപുരത്ത് നിർമിച്ച മൈത്രി പകൽവീട് പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യുന്നു
മാങ്ങാട്: ബാര അംബാപുരത്ത് നിർമിച്ച മൈത്രി പകൽ വീട് തുറന്നു. പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
ആർട്ട് ഗാലറിയുടെ ഉദ്ഘാടനം ചിത്രകാരൻ സന്തോഷ് പള്ളിക്കര നിർവഹിച്ചു. മൈത്രിയുടെ മീറ്റിങ് ഹാൾ, വയോജന സൗഹൃദ പകൽവീട്, പീപിൾസ് ഓഫിസ്, റൂറൽ ഇൻഫർമേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ബാരയിലെ നവാഗത എഴുത്തുകാരുടെ പുസ്തകമായ ‘ബാരഹി’ന്റെയും എ.എൽ. ജോസ് തിരൂറിന്റെ കവിതസമാഹരവും ഡോ. അംബികാസുധൻ മാങ്ങാട് നിർവഹിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ മുതിർന്ന പൗരന്മാരെയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച മറ്റു പ്രതിഭകളെ ഉദുമ പഞ്ചായത്തംഗം ടി. നിർമലയും ആദരിച്ചു. അലാമി പാറക്കടവ്, മാധവി പാറക്കടവ് എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ഉദുമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള കർഷക ബന്ധു പുരസ്കാരം ഭാസ്കരൻ നെയ്യങ്ങാനത്തിന് കണ്ണാലയം നാരായണനും സിനിമ സംവിധായകൻ സുധീഷ് ഗോപാലകൃഷ്ണനും നൽകി.
കെ.വി. ഗോപാലൻ സ്വാഗതവും മോഹനൻ മാങ്ങാട് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം ചന്ദ്രൻ കരുവാക്കോടിന്റെ ‘ജടായു’ നാടകവും അരങ്ങിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

