എം. രാജഗോപാലൻ എം.എൽ.എ സി.പി.എം കാസർകോഡ് ജില്ല സെക്രട്ടറി
text_fieldsകാഞ്ഞങ്ങാട്: എം.രാജഗോപാലൻ എം.എൽ.എയെ സി.പി.എം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. വർഷങ്ങളായി ജില്ല സെക്രട്ടറിയറ്റ് അംഗമായ രാജഗോപാലൻ(64) 2016 മുതൽ തൃക്കരിപ്പൂർ എം.എൽ.എയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദ ധാരിയാണ്.
ബാലസംഘത്തിന്റെ കയ്യൂർ സെൻട്രൽ യൂനിറ്റ് സെക്രട്ടറി, കയ്യൂർ വില്ലേജ് സെക്രട്ടറി, ഹൊസ്‌ദുർഗ് ഏരിയ സെക്രട്ടറി അഭിവക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്. സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. വിദ്യാർഥി സംഘടന രംഗത്ത് എസ്.എഫ്.ഐ കയ്യൂർ ഗവ. ഹൈസ്കൂൾ യൂനിറ്റ് സെക്രട്ടറി, അഭിവക്ത നീലേശ്വരം ഏരിയാ പ്രസിഡന്റ്, അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
യുവജന സംഘടനാരംഗത്ത് കേരളാ സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ(കെ.എസ്.വൈ.എഫ്) ഹൊസ്‌ദുർഗ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡി വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എൻ.ആർ.ഇജി വർക്കേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി, അൺഎയ്‌ഡഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗൺസിൽ അംഗം, സി.ഐ.ടി.യു ജില്ല സെക്രട്ടറി, സി.പി. എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1. പി.ജനാർദനൻ
2. എം.രാജഗോപാലൻ
3. കെ.വി.കുഞ്ഞിരാമൻ
4. വി.കെ.രാജൻ
5. സാബു അബ്രഹാം
6. കെ.ആർ.ജയാനന്ദ
7. വി.വി.രമേശൻ
8. സി.പ്രഭാകരൻ
9. എം.സുമതി
10. വി.പി.പി. മുസ്തഫ
11. ടി.കെ. രാജൻ
12. സിജി മാത്യു
13. കെ. മണികണ്ഠൻ
14. ഇ. പത്മാവതി
15. പി.ആർ. ചാക്കോ
16. ഇ.കുഞ്ഞിരാമൻ
17. സി.ബാലൻ
18. ബേബി ബാലകൃഷ്‌ണൻ
19. സി.ജെ. സജിത്ത്
20. ഒക്ലാവ് കൃഷ്‌ണൻ
21. കെ.എ. മുഹമ്മദ് ഹനീഫ്
22. എം. രാജൻ
23. കെ. രാജമോഹൻ
24. ഡി. സുബ്ബണ്ണ ആൾവ്വ
25. ടി.എം.എ കരീം
26. പി.കെ നിഷാന്ത്
27. കെ.വി ജനാർദ്ദനൻ
പുതുമുഖങ്ങൾ
28. മാധവൻ മണിയറ
29. രജീഷ് വെളളാട്ട്
30. ഷാലു മാത്യു
31. പി.സി സുബൈദ
32. എം. മാധവൻ - കാറഡുക്ക
33. പി.പി. മുഹമ്മദ് റാഫി - നീലേശ്വരം
34. മധു മുതിയക്കാൽ
35. ഓമന രാമചന്ദ്രൻ
36. സി.എ സുബൈർ
ഒഴിവായവർ
എം.വി. ബാലകൃഷ്ണൻ
പി. രഘുദേവൻ
കെ. കുഞ്ഞിരാമൻ
എം.വി. കൃഷ്ണൻ
പി. അപ്പുക്കുട്ടൻ
എം. ലക്ഷ്മി
കെ.സുധാകരൻ
കെ. പി. വത്സലൻ( മരിച്ചു)
ടി.കെ. രവി (നേരത്തെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

