ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കണം
text_fieldsകാസർകോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടുള്ള മുഴുവന്‍ പ്രിസൈഡിങ് ഓഫിസര്‍മാരും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരും ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
മഞ്ചേശ്വരം നിയോജകമണ്ഡല പരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുമ്പളയിലും കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ ജോലിചെയ്യുന്നവര്‍ക്ക് കാസര്‍കോട് ഗവ. കോളജിലും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയോജകമണ്ഡലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പരിശീലനം.
ഓരോ ദിവസവും രാവിലെ 9.30നും 1.30നുമാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൃത്യസമയത്ത് രാവിലെ 9.30നും 1.30നും നിര്‍ബന്ധമായും പങ്കെടുക്കണം. വൈകിയെത്തുന്നവരെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

