Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാ​ലി​ന്യം...

മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കാ​നെ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

text_fields
bookmark_border
മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കാ​നെ​ത്തി​യ​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
cancel
camera_alt

റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം

കാ​ഞ്ഞ​ങ്ങാ​ട്: പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം തി​രി​കെ എ​ടു​ക്കാ​നെ​ത്തി​യ സം​ഘ​ത്തെ വാ​ഹ​നം സ​ഹി​തം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യ​ശേ​ഖ​രം ആ​വി​ക്ക​ര ഐ​ഡി​യ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം റോ​ഡ​രി​കി​ലാ​യി ഒ​ഴി​ഞ്ഞ​പ​റ​മ്പി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

ആ​വി​ക്ക​ര യു​വ​ധാ​ര ക്ല​ബ് സെ​ക്ര​ട്ട​റി പ്രി​യേ​ഷ് ആ​വി​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. കോ​ട്ട​ച്ചേ​രി​യി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ബി​ല്ലും മ​റ്റ് തെ​ളി​വു​ക​ളും മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​ർ അ​ർ​ധ​രാ​ത്രി​യി​ൽ മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കാ​നെ​ത്തി​യ​ത്. ഇ​വ​രെ ടെ​മ്പോ സ​ഹി​തം ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും പി​ടി​കൂ​ടി. പൊ​ലീ​സ് എ​ത്തി മാ​ലി​ന്യ​വും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന​വും മാ​ലി​ന്യ​വും ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റാ​മെ​ന്ന് പൊ​ലീ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKasargod Newsarrestedlatest news
News Summary - Locals arrested those who came to collect the garbage
Next Story