Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക സ്വദേശിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
കർണാടക സ്വദേശിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം
cancel

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം. ക​ർ​ണാ​ട​ക ശി​രാ​ഹ​ത്തി സ്വ​ദേ​ശി​യാ​യ ചൗ​ത​ല ധ്യാ​മ​പ്പ(59) കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യും വി​ദ്യാ​ന​ഗ​ർ താ​മ​സ​ക്കാ​ര​നു​മാ​യ ഉ​മേ​ഷ് ഗൗ​ഡ ന​ര​സ​പൂ​രി(42)​നെ​യാ​ണ്​ അ​ഡി​ഷ​ന​ൽ ജി​ല്ല കോ​ട​തി(​ഒ​ന്ന്) ജ​ഡ്ജ് ടി.​എ​ച്ച് ര​ജി​ത ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

2021 ഏ​പ്രി​ൽ 14ന്​ ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ർ​ണാ​ട​ക​സ്വ​ദേ​ശി​ക​ളാ​യ ധ്യാ​മ​പ്പ​യും ഉ​മേ​ഷും കാ​സ​ർ​കോ​ട്​ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ടു. ഉ​മേ​ഷി​ന്റെ ക്ഷ​ണ​പ്ര​കാ​രം ധ്യാ​മ​പ്പ, ഉ​മേ​ഷ്​ താ​മ​സി​ക്കു​ന്ന കോ​ട്ടി​ക്കു​ള​ത്തേ​ക്ക് പോ​യി. അ​വി​ടെ​വെ​ച്ച് ര​ണ്ടു​പേ​രും മ​ദ്യ​പി​ച്ചു. പി​ന്നാെ​ലെ വാ​ക്കു​ത​ർ​ക്ക​മാ​യി ഉ​മേ​ഷി​ന്റെ അ​ച്ഛ​നെ അ​സ​ഭ്യം പ​റ​ഞ്ഞു. പ്ര​കോ​പി​ത​നാ​യ ഉ​മേ​ഷ്, ധ്യാ​മ​പ്പ​യെ ആ​ണി ത​റ​ച്ച മ​ര​പ്പ​ട്ടി​ക​യെ​ടു​ത്ത് ദേ​ഹ​മാ​സ​ക​ലം അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം വ​ലി​ച്ചു​കൊ​ണ്ടു​പോ​യി തൊ​ട്ട​ടു​ത്തു​ള്ള തേ​ങ്ങ വി​ൽ​പ​ന ക​ട​യു​ടെ വ​രാ​ന്ത​യി​ൽ കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ കേ​സി​ൽ 30 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 57 രേ​ഖ​ക​ളും 20 തൊ​ണ്ടി​മു​ത​ലു​ക​ളും തെ​ളി​വാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ൽ സ​മീ​പ​ത്തെ ട​യ​ർ ഷോ​പ്പി​ലെ​യും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും സം​ഭ​വ ദി​വ​സം ഇ​രു​വ​രും യാ​ത്ര ചെ​യ്ത കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ക​ണ്ട​ക്ട​റു​ടെ മൊ​ഴി​യും നി​ർ​ണാ​യ​ക തെ​ളി​വാ​യി. ബേ​ക്ക​ൽ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി മു​മ്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ടി.​വി. പ്ര​ദീ​ഷ് ആ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡി​ഷ​ന​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ ലോ​ഹി​താ​ക്ഷ​ൻ, ഇ​ട​യി​ല്ലം ആ​തി​ര ബാ​ല​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - life sentence in murder case
Next Story