കടൽക്കാറ്റേറ്റ് ഓടാം; ‘കാസർകോട് ബീച്ച് റൺ 2026’; സംഘാടകസമിതിയായി
text_fields‘കാസർകോട് ബീച്ച് റൺ 2026’ സംഘാടക സമിതി യോഗം നഗരസഭ അധ്യക്ഷ ഷാഹിന സലീം
ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: കാസർകോടിന്റെ ടൂറിസം ഭൂപടത്തിലേക്ക് നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി കൂട്ടിച്ചേർക്കാൻ വിപുലമായ പദ്ധതികളുമായി ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കാസർകോട് നഗരസഭയും കൈകോർക്കുന്നു. പ്രകൃതിഭംഗി തുളുമ്പുന്നതും പൊതുജനങ്ങൾക്ക് ഏറെ പരിചിതമല്ലാത്തതുമായ നെല്ലിക്കുന്ന് ബീച്ചിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര ടൂറിസത്തിന് പുതിയ ഉണർവ് നൽകാനുമായി ജില്ല ഭരണകൂടം, ഡി.ടി.പി.സി, നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വരുന്ന മേയ് 24)‘കാസർകോട് ബീച്ച് റൺ 2026’ സംഘടിപ്പിക്കുന്നു. അതിന്റെ മുന്നോടിയായുള്ള സംഘാടക സമിതി യോഗം നെല്ലിക്കുന്ന് മത്സ്യഭവനിൽ ചേർന്നു.
സംഘാടകസമിതി യോഗം കാസർകോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി.ബി. ഷാജു, സബ് ഇൻസ്പെക്ടർ കെ.ടി.വി രാജേഷ് എന്നിവർ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സമീന മുജീബ്, ഹമീദ് ബദിര, ജാഫർ കമാൽ എന്നിവർ സംസാരിച്ചു. കാസർകോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ചെയർമാനായും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ കൺവീനറായും ഉള്ള സംഘാടക സമിതിയാണ് നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

