സമാധാനത്തിന്റെ വെളിച്ചവുമായി റാന്തലുകൾ
text_fieldsഉദുമ: സമാധാന സന്ദേശമുയർത്തി ബേക്കൽ ബീച്ചിൽനിന്ന് വിവിധ നിറങ്ങളിലുള്ള റാന്തലുകൾ ഉയർത്തി. ‘ടൂറിസവും സമാധാനവും’ എന്ന ഈവർഷത്തെ ലോക ടൂറിസംദിന സന്ദേശമുയർത്തി ബേക്കൽബീച്ച് പാർക്കിൽനിന്നാണ് വിവിധ നിറത്തിലുള്ള റാന്തൽ വിളക്കുകൾ ഉയർത്തിയത്. സമാധാനത്തിനുവേണ്ടി ആകാശത്തേക്ക് റാന്തൽ വിളക്കുകൾ കത്തിച്ചുവിടാൻ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും നിരവധി സഞ്ചാരികളാണ് ആവേശപൂർവം ബേക്കൽബീച്ച് പാർക്കിൽ ഒത്തുകൂടിയത്. വിനോദസഞ്ചാര വകുപ്പും ബേക്കൽ ബീച്ച് പാർക്കുമാണ് പരിപാടി സംഘടിപ്പിച്ചത്.
വരും വർഷങ്ങളിലും അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ഈ പരിപാടി സംഘടിപ്പിക്കുമെന്ന് ബേക്കൽബീച്ച് പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന ക്യൂ.എച്ച് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.കെ. അബ്ദുൽ ലത്തീഫ് അറിയിച്ചു. അനസ് മുസ്തഫ, സൈഫുദ്ദീൻ കളനാട്, ഖാദർ പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.

