Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭൂരഹിത പുനരധിവാസ ഭൂമി ഇനി പണയപ്പെടുത്താം
cancel

കാ​സ​ർ​കോ​ട്: ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​പ്ര​കാ​രം ല​ഭി​ക്കു​ന്ന ഭൂ​മി ഇ​നി ആ​ശ​ങ്ക​യി​ല്ലാ​തെ പ​ണ​യ​പ്പെ​ടു​ത്താം.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽപെട്ട ഭൂ​ര​ഹി​ത​ര്‍ക്ക് ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​പ്ര​കാ​രം സ​ര്‍ക്കാ​ര്‍ വാ​ങ്ങി ന​ല്‍കു​ന്ന ഭൂ​മി​യാ​ണ് ഇ​നി പ​ണ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ക.

സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽപെട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ഭൂ​മി ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണ് ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി. 1989 മു​ത​ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

വാ​യ്പ ല​ഭി​ക്കാ​ൻ ഇ​പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന ഭൂ​മി പ​ണ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. ഭ​വ​ന നി​ർ​മാ​ണം, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ, പെ​ണ്‍മ​ക്ക​ളു​ടെ വി​വാ​ഹം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യാ​ണ് പ​ണ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക.

പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് ഭൂ​മി പ​ണ​യ​പ്പെ​ടു​ത്താ​ൻ അ​നു​വാ​ദം ഉ​ണ്ടാ​വു​ക.

ജി​ല്ല​യി​ല്‍ ലൈ​ഫ് മി​ഷ​ന്‍ മു​ഖേ​ന ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​ല്‍ 652 വീ​ടു​ക​ള്‍ ന​ല്‍കി. ഭൂ​മി​യി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​റ​ഞ്ഞ​ത് അ​ഞ്ചു സെ​ന്റ് ഭൂ​മി വാ​ങ്ങി ന​ല്‍കാ​ൻ 3.75 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വും ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഇ​ത് കു​റ​ഞ്ഞ​ത് മൂ​ന്നു സെ​ന്റും 4.5 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ല്‍കിവ​രു​ന്ന​ത്.

ജി​ല്ല​യി​ല്‍ 2019 - 20 വ​ര്‍ഷ​ത്തി​ല്‍ 126 വീ​ടു​ക​ളും 2020-21വ​ര്‍ഷ​ത്തി​ല്‍ 201 വീ​ടു​ക​ളും 2021 - 22 വ​ര്‍ഷ​ത്തിൽ ‍ 201 വീ​ടു​ക​ളും ന​ല്‍കി. 2022-23 വ​ര്‍ഷ​ത്തി​ല്‍ 250 വീ​ടു​ക​ളാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

21-22 വ​ര്‍ഷ​ത്തി​ല്‍ ദു​ര്‍ബ​ല വി​ഭാ​ഗ​ത്തി​ൽപെ​ട്ട 36 പേ​ര്‍ക്ക് വീ​ടു​ക​ള്‍ ന​ല്‍കി​യി​രു​ന്നു.

ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളാ​ല്‍ വ​ല​യു​ന്ന​വ​ര്‍ക്ക് സ​ര്‍ക്കാ​റിന്റെ ഈ ​സ​ഹാ​യ ന​ട​പ​ടി വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rehabilitationlandless
News Summary - Landless rehabilitation land can now be mortgaged
Next Story