കേട്ടതെല്ലാം മനഃപാഠം; ചില്ലറക്കാരനല്ല കുഞ്ഞുഹാദി
text_fieldsമുഹമ്മദ് ഐസിൻ ഹാദി
കാസർകോട്: രണ്ടു വയസ്സുമാത്രമേ പ്രായമുള്ളൂ. പക്ഷേ, മറ്റുള്ളവർ പറയുന്നതും കേൾക്കുന്നതുമെല്ലാം മനഃപാഠമാക്കി ശ്രദ്ധേയമാവുകയാണ് കുഞ്ഞ് ഹാദി. 2023 ജനുവരി 10ന് ജനിച്ച കാസർകോട് ഉളിയത്തടുക്ക എസ്.പി നഗറിലെ മുഹമ്മദ് ഐസിൻ ഹാദിയാണ് മുതിർന്നവർക്കാകെ അത്ഭുതം സമ്മാനിച്ച് തന്റെ കഴിവ് പുറത്തെടുത്തത്.
ഒരുവയസ് കഴിയുമ്പോൾതന്നെ ഹാദി മാതാവിനോട് സംസാരിക്കാൻ തുടങ്ങുകയും പലതിനെ കുറിച്ചും എന്താണ്, എങ്ങനെയാണ് എന്നത് ചോദിക്കാനും തുടങ്ങിയിരുന്നു. എൽ.കെ.ജിയിൽ പഠിക്കുന്ന സഹോദരി പഠിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുകയും അത് വളരെ പെട്ടെന്നുതന്നെ ഗ്രഹിച്ചെടുക്കുകയും ചെയ്തതോടുകൂടിയാണ് വീട്ടുകാർ കുഞ്ഞു ഹാദിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സഹോദരിയോടൊപ്പം ഇരുന്ന് വാക്കുകൾ പറയുന്നതും മനഃപാഠമാക്കുന്നതും ഉമ്മ വിഡിയോകളാക്കുമായിരുന്നു.
പത്ത് മൃഗങ്ങൾ, ആറു പഴങ്ങൾ, ആറു പച്ചക്കറികൾ, ആറു പഠനോപകരണങ്ങൾ, 13 വാഹനങ്ങൾ, 13 വിവിധ ഇനങ്ങൾ, ഒമ്പത് ഇലക്ട്രോണിക് വസ്തുക്കൾ, പത്ത് ഭക്ഷ്യവസ്തുക്കൾ എന്നിവ വളരെ പെട്ടെന്ന് തിരിച്ചറിയുകയും പറയുകയും ചെയ്തതോടെ മുഹമ്മദ് ഐസിൻ ഹാദി ചില്ലറക്കാനല്ലെന്ന് കുടുംബക്കാർക്ക് മനസിലായി. മൗവ്വൽ പള്ളത്തിൽ ഖലീലിന്റേയും പെരിയടുക്കയിലെ അർഷാനയുടേയും മകനാണ് മുഹമ്മദ് ഐസിൻ ഹാദി. സഹോദരി: അലീമ സാദിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

