കുമ്പള കഞ്ചിക്കട്ടപാലം പുനർനിർമാണം വൈകുന്നു; പ്രതിഷേധം ശക്തം
text_fieldsഅപകടാവസ്ഥയിലായ കൊടിയമ്മ-കഞ്ചിക്കട്ട പാലം
കാസർകോട്: കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് വർഷം ഒന്ന് പിന്നിട്ടിട്ടും നടപടിയാകാത്തതിൽ പ്രതിഷേധവുമായി ജില്ല ആദി ദലിത് മുന്നേറ്റ സമിതി. 2023 ഡിസംബറിലായിരുന്നു അപകടാവസ്ഥയിലായ പാലം കലക്ടർ കെ. ഇമ്പശേഖരൻ അടച്ചിടാൻ ഉത്തരവിറക്കിയത്. എന്നാൽ, പുനർനിർമാണത്തിന്റെ കാര്യത്തിൽ അനശ്ചിതത്വം നിലനിൽക്കുകയാണ്.
കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥയും കാലപ്പഴക്കവും നാട്ടുകാർ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കലക്ടറേറ്റിന് മുന്നിൽ സമരം സംഘടിപ്പിച്ചിരുന്നു. എ.കെ.എം. അഷ്റഫ് എം.എൽ.എ വിഷയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്ല്യൂ.ഡി -ജലസേചന വകുപ്പുതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ടും നൽകി.
എന്നാൽ, പുനർനിർമാണത്തിന് പുരോഗതിയുണ്ടായില്ലെന്ന് ആദി ദലിത് മുന്നേറ്റ സമിതി ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രശേഖർ പറഞ്ഞു.
പാലം അടച്ചിടുമ്പോൾ പകരം സംവിധാനമൊരുക്കിയിരുന്നില്ല. അതിനാൽ പാലം ഉപയോഗപ്പെടുത്തിയിരുന്ന ആറോളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുമ്പള ടൗണിലേക്കും സ്കൂളിലേക്കും എളുപ്പത്തിൽ എത്തിച്ചേരേണ്ടവഴിയാണ് അടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

