കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്ക്രീം കാസർകോട് ജില്ലയിലും
text_fieldsകുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഐസ്ക്രീം വെന്റിങ് മെഷീന് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നിര്‍വഹിക്കുന്നു
കാസർകോട്: കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്ക്രീം ഇനി ജില്ലയിലും. കെ ശ്രീ ഐസ്ക്രീമിന്റെ ഉദ്ഘാടനം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു.
മറ്റു ജില്ലകളില്‍ കുടുംബശ്രീ ഉൽപന്നമായി കെശ്രീ ഐസ്ക്രീം വില്പന നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ ഇത് ആദ്യമാണ്. 1.30 ലക്ഷത്തോളം വിലമതിക്കുന്ന മെഷീന് ഉപയോഗിച്ചാണ് ഐസ്ക്രീം തയാറാക്കുന്നത്. 30 രൂപയാണ് ഒരു ഐസ്ക്രീമിന്റെ വില. വാനില, സ്ട്രോബറി തുടങ്ങിയ എല്ലാ രുചികളിലും ഐസ്ക്രീമുകള്‍ ലഭ്യമാണ്. കുടുംബശീ ജില്ല കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിശ്വാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

