Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right252 ചക്കവിഭവങ്ങളുടെ...

252 ചക്കവിഭവങ്ങളുടെ വൈവിധ്യ കലവറയുമായി മടിക്കൈ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ഫെസ്റ്റ്

text_fields
bookmark_border
252 ചക്കവിഭവങ്ങളുടെ വൈവിധ്യ കലവറയുമായി മടിക്കൈ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ഫെസ്റ്റ്
cancel
camera_alt

മടിക്കൈ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റ്

കാഞ്ഞങ്ങാട്: ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന കലവറയുമായി മടിക്കൈ കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റിന്റെ ഭാഗമായി പ്രദർശനവും വിപണനവും മത്സരവും നടത്തി. ചക്ക കേക്ക്, ഉപ്പുമാവ്, പുഡിങ്, കട് ലറ്റ്, ചക്കക്കുരു ലഡു പായസം, ഹൽവ, പുട്ട് ഇഡലി തുടങ്ങി 252ഓളം വൈവിധ്യമാർന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നിർദേശപ്രകാരം ജി.വി.എച്ച്.എസ്.എസ് മടിക്കൈ സ്കൂളിൽ നടന്ന ചക്ക ഫെസ്റ്റ് മടിക്കൈ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൻ കെ.ബി. സീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. ജ്യോതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.വി. പത്മിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി സി. ബിജു, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ കെ. രാജി, കുടുംബശ്രീ മെംബർ സെക്രട്ടറി ബാബു അപ്യാൽ, ജില്ല മിഷൻ ജീവനക്കാരായ പി. സുധ, കെ.നിമിഷ, കെ. ജിജി എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി ബാബു അപ്യാൽ സംബന്ധിച്ചു. എം.ഇ. കൺവീനർ ഇന്ദു നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, പഞ്ചായത്ത്‌ ജീവനക്കാർ, സപ്പോർട്ടിങ് ടീം അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ട അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കാളികളായി. മത്സരത്തിൽ അഭയ കുടുംബശ്രീ ഒന്നാം സ്ഥാനവും സ്നേഹ കുടുംബശ്രീ രണ്ടാം സ്ഥാനവും ഇതൾ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും മുഴുവൻ എ.ഡി.എസുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി. വിജയികൾക്കുള്ള കാഷ് അവാർഡ് കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ബ്രാഞ്ച് സ്പോൺസർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CDSlocalnewsKasargod
News Summary - Madikai Panchayat Kudumbashree CDS Fest with a diverse repertoire of 252 jackfruit dishes
Next Story