Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമംഗളൂരുവിലേക്ക്​...

മംഗളൂരുവിലേക്ക്​ കെ.എസ്​.ആർ.ടി.സി സർവിസ്​ തുടങ്ങിയില്ല

text_fields
bookmark_border
ksrtc
cancel

കാസർകോട്​: കേരള- കർണാടക സർക്കാറുകൾ തമ്മിലെ ധാരണ പ്രകാരം തിങ്കളാഴ്​ച മുതൽ ഇരുഭാഗത്തേക്കും കെ.എസ്​.ആർ.ടി.സി സർവിസുകൾ തുടങ്ങു​െമന്ന തീരുമാനം നടപ്പായില്ല. അതിർത്തി പ്രദേശങ്ങളിൽ കോവിഡ്​ രോഗികളുടെ എണ്ണം കൂടിയത്​ കണക്കിലെടുത്താണ്​ അവസാന നിമിഷം തീരുമാനം മാറ്റിയത്​.

ഇതോടെ, തിങ്കളാഴ്​ച മുതൽ അന്തർസംസ്​ഥാന സർവിസ്​ പ്രതീക്ഷിച്ചവർക്ക്​ നിരാശയായി.കാസർകോട്​ മെയിൻ ഡിപ്പോയിൽനിന്ന്​ 23 ബസുകളാണ്​ തിങ്കളാഴ്ച രാവിലെ​ എട്ടു മുതൽ മംഗളൂരുവിലേക്ക്​ പുറപ്പെടുമെന്ന്​ അറിയിച്ചിരുന്നത്​. മംഗളൂരുവിൽനിന്ന്​ കർണാടക സർക്കാറി​െൻറ 23 ബസുകൾ കാസർകോ​ട്ടേക്കും സർവിസ്​ നടത്തുമെന്നും പ്രഖ്യാപിച്ചു. അതിർത്തിഗ്രാമങ്ങളിൽ കോവിഡ്​ കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന്​ കർണാടക ട്രാൻസ്​പോർട്ട്​ കമീഷണറാണ്​ ബസ്​ സർവിസ്​ തുടങ്ങുന്നത്​ വിലക്കിയത്​. കാസർകോട്ടുനിന്നുള്ള ബസുകൾ പ്രവേശിക്കുന്നതിനാണ്​ എതിർപ്പ്​ അറിയിച്ചത്​.

കർണാടകയിൽനിന്ന്​ കാസർകോ​ട്ടേക്കുള്ള ബസുകൾ സർവിസ്​ നടത്തുന്നതും ഇക്കാരണത്താൽ നിർത്തുകയായിരുന്നു. കർണാടക ട്രാൻസ്​പോർട്ട്​ വകുപ്പുമായി ചർച്ച നടത്തുന്നതായി കാസർകോട്​ കെ.എസ്​.ആർ.ടി.സി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaloreksrtc serviceksrtc
News Summary - KSRTC service to Mangalore has not started
Next Story