കെ.എസ്.ആര്.ടി.സി കൊറിയര്‍ പാര്‍സല്‍ സർവിസ്
text_fieldsകാസർകോട്: കെ.എസ്.ആര്.ടി.സി കൊറിയര്‍ പാര്‍സല്‍ സർവിസുകള്‍ ആരംഭിച്ചു. കേരളത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വേഗത്തില്‍ പാര്‍സലുകളെത്തിക്കാന്‍ കെ.എസ്.ആര്.ടി.സി കൊറിയര്‍ സർവിസിന് കഴിയും. ജില്ല ആസ്ഥാനത്തും പ്രധാന ഡിപ്പോകളിലും സേവനം ലഭ്യമാകും. കൊറിയര്‍ കൗണ്ടറുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും.
കേരളത്തില്‍ എവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയറും പാര്‍സലും എത്തിക്കുന്ന സംവിധാനമാണിത്. കൊറിയറും പാര്‍സലും കൃത്യമായി പാക്ക് ചെയ്ത് മതിയായ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഡിപ്പോയിലെത്തി സേവനം ഉപയോഗപ്പെടുത്താം. ബംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങശള്ക്കും സ്വകാര്യ സംരംഭകര്‍ക്കും സേവനം ഉപയോഗപ്പെടുത്താം.

