Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോ​ട്ടി​ക്കു​ളം...

കോ​ട്ടി​ക്കു​ളം മേ​ൽ​പാ​ല​ത്തി​ന് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും

text_fields
bookmark_border
റെ​യി​ൽ​വേ സ്റ്റേഷൻ
cancel
camera_alt

കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ സ്റ്റേഷൻ

പാ​ല​ക്കു​ന്ന്: ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ആ​ശ്വാ​സ​മാ​യി കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് തി​ങ്ക​ളാ​ഴ്ച ത​റ​ക്ക​ല്ലി​ടും. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.

കോ​ട്ടി​ക്കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ രാ​വി​ലെ 10.30 മു​ത​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ല​ക്ഷ്മി, വാ​ർ​ഡ് അം​ഗം സൈ​ന​ബ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും തി​രു​വാ​തി​ര​ക്ക​ളി​യും അ​ര​ങ്ങേ​റും.

12.20 മു​ത​ൽ ത​റ​ക്ക​ല്ലി​ട​ലി​ന്റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി കാ​ണാ​നു​ള്ള സൗ​ക​ര്യം സ്റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionFlyoverKasaragod News
News Summary - Kottikulam flyover foundation stone to be laid on monday
Next Story