ഭാര്യ കയറിയില്ലെന്നറിഞ്ഞ് ട്രെയിനിൽനിന്ന് ചാടിയ യുവാവിെൻറ കാൽ അറ്റു
text_fieldsകാസർകോട്: ഭാര്യ കയറിയില്ലെന്നറിഞ്ഞ്, ട്രെയിൻ മുന്നോട്ടുനീങ്ങിയശേഷം പുറത്തേക്ക് ചാടിയ യുവാവിെൻറ കാൽ അറ്റു. തമിഴ്നാട് ഈറോഡ് മൂലപ്പാളയത്തെ ശങ്കരെൻറ (37) കാലാണ് അറ്റത്. ചോരയിൽ കുളിച്ച് റെയിൽവേ ട്രാക്കിൽ കിടന്ന ഇദ്ദേഹത്തെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. മംഗളൂരു-യശ്വന്ത്പുർ ട്രെയിനിൽ നാട്ടിൽ പോകുന്നതിനാണ് യുവാവും സുള്ള്യ സ്വദേശിയുമായ യുവതിയും റെയിൽവേ സ്റ്റേഷനിൽ എത്തിയത്.ട്രെയിനിൽ കയറുന്നതിനുമുമ്പ് ഇരുവരും വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ട്രെയിൻ എത്തിയയുടൻ യുവാവ് കയറി. ഭാര്യയും വണ്ടിയിൽ കയറിയെന്ന നിഗമനത്തിലായിരുന്നു യുവാവ്.ട്രെയിൻ മുന്നോട്ടുനീങ്ങിയപ്പോഴാണ് ഭാര്യ കയറിയില്ലെന്ന് ഇയാൾ അറിഞ്ഞത്. ഉടൻ പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയിലാണ് വീണത്.

