Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൈറ്റ് ബീച്ച്...

കൈറ്റ് ബീച്ച് നി​ര്‍മാ​ണ​ം അ​ന്തിമഘ​ട്ട​ത്തി​ൽ

text_fields
bookmark_border
കൈറ്റ് ബീച്ച് നി​ര്‍മാ​ണ​ം അ​ന്തിമഘ​ട്ട​ത്തി​ൽ
cancel
camera_alt

നിര്‍മാണം പുരോഗമിക്കുന്ന ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ച് 

ഹോ​സ്ദു​ർ​ഗ്: ടൂ​റി​സം മേ​ഖ​ല​ക്ക് മു​ത​ല്‍ക്കൂ​ട്ടാ​കാ​ന്‍ ഹോ​സ്ദു​ര്‍ഗി​ല്‍ കൈ​റ്റ് ബീ​ച്ച് ഒ​രു​ങ്ങു​ന്നു. നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​ നി​ല്‍ക്കു​ന്ന ബീ​ച്ച് ഉ​ട​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും.

തീ​ര​ദേ​ശപാ​ത​യോ​ട് ചേ​ര്‍ന്നു​ള്ള ക​ട​പ്പു​റ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ ഇ​ത്ത​രം ബീ​ച്ചു​ക​ളു​ടെ ന​വീ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടും. ഡി.​ടി.​പി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​റ്റ് ബീ​ച്ച് നി​ര്‍മാ​ണം.

സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ വി​ല്‍പ​ന ശാ​ല, ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി പ്ര​ത്യേ​ക വി​ശ്ര​മ​മു​റി, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് പ്ര​ത്യേ​ക ശുചിമുറി എ​ന്നി​വ​യും ഒ​രു​ക്കി. ഭാ​വി​യി​ല്‍ കു​ട്ടി​ക​ള്‍ക്കാ​യു​ള്ള ക​ളി​സ്ഥ​ലം ഒ​രു​ക്കാ​നും സെ​ല്‍ഫി പോ​യന്റ് തു​ട​ങ്ങി​യ​വ നി​ര്‍മി​ക്കാ​നും ഡി.​ടി.​പി.​സി​ക്ക് ല​ക്ഷ്യ​മു​ണ്ട്. ഹോ​സ്ദു​ര്‍ഗ് കൈ​റ്റ് ബീ​ച്ച് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ പ​ട്ടം പ​റ​ത്ത​ല്‍ മ​ത്സ​ര​ങ്ങ​ള​ട​ക്കം ഇ​വി​ടെ ന​ട​ത്താ​നാ​കും. ഇ​തു​വ​ഴി കൂ​ടു​ത​ല്‍ ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കൂ​കൂ​ട്ട​ൽ. ര​ണ്ടാം​ഘ​ട്ട​മാ​യി ജ​ല സ്പോ​ര്‍ട്സി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കാ​ന്‍ ഡി.​ടി.​പി.​സി പ​ദ്ധ​തി​യി​ടു​ന്നു.

കൈ​റ്റ് ബീ​ച്ച് നി​ർ​മാ​ണ​ത്തി​ന്റെ 80 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​യി. 98.74 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. നി​ര്‍മി​തി കേ​ന്ദ്ര​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ​ച്ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kite Beach construction
News Summary - Kite Beach construction is in the final stage
Next Story