Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജൈവ വൈവിധ്യ ബോര്‍ഡ്​...

ജൈവ വൈവിധ്യ ബോര്‍ഡ്​ പുരസ്‌കാര തിളക്കത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌

text_fields
bookmark_border
ജൈവ വൈവിധ്യ ബോര്‍ഡ്​ പുരസ്‌കാര തിളക്കത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത്‌
cancel
camera_alt

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരത്തെ വലിയപള്ളം

നീലേശ്വരം: മികച്ച ജൈവ പരിപാലന സമിതിക്കുള്ള സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാര തിളക്കത്തിൽ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്​. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് പഞ്ചായത്തിനു ലഭിച്ചത്. 25,000 രൂപയാണ് പുരസ്‌കാര തുക. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജൈവവൈവിധ്യത്തെ വീണ്ടെടുക്കാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പഞ്ചായത്ത് ജൈവ പരിപാലന സമിതിക്കാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം.

ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തില്‍ പഞ്ചായത്തി​െൻറ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇടനാടന്‍ ചെങ്കല്‍ ഭൂമികളിലെ സീസണലായ ഉപരിതല ജലാശയങ്ങളായ പള്ളങ്ങള്‍, പാറക്കുളങ്ങള്‍ എന്നിവയുടെ കൈയേറ്റം തടയാനും സംരക്ഷിക്കാനും ബോധവത്കരണ പരിപാടികള്‍ നടത്തി. കാലിച്ചാമരം വലിയപള്ളം സംരക്ഷണത്തിനു ജനകീയ സമിതി രൂപവത്​കരിക്കുകയും പള്ളം ഭൂമി സ്വകാര്യവ്യക്തികള്‍ക്കു പതിച്ചു നല്‍കിയ നടപടി പിന്‍വലിക്കുകയും പട്ടയങ്ങള്‍ റദ്ദു ചെയ്യാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. ഉപയോഗശൂന്യമായ ക്വാറിയില്‍ മത്സ്യകൃഷി, കയര്‍ ഡീ ഫൈബറിങ്​ യൂനിറ്റ്, പഞ്ചായത്തിലെ 15 ഏക്കര്‍ തരിശ് ഭൂമിയില്‍ നാടന്‍ നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് നെല്‍കൃഷി നടത്തുകയും കര്‍ഷകരില്‍ നിന്നും നെല്ല്​ ശേഖരിച്ച് കെ.കെ റൈസ് എന്ന പേരില്‍ അരി ബ്രാന്‍ഡു ചെയ്തു വിപണിയിലെത്തിച്ചത് ഉള്‍പ്പെടെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും ബി.എം.സിയുടെ നേതൃത്വത്തില്‍ നടപ്പാക്കി.

ജല സംരക്ഷണത്തിനുള്ള നബാര്‍ഡി​െൻറ പലതുള്ളി സംസ്ഥാന അവാര്‍ഡും പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് മുന്‍ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ഭരണസമിതിയും തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kinanoor Karinthalam Panchayat get the Biodiversity Board Awards
Next Story