Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​തി​രെ കാ​സ​ർ​കോ​ട്ട് സ​മാ​ന്ത​ര ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​നം

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​തി​രെ കാ​സ​ർ​കോ​ട്ട് സ​മാ​ന്ത​ര ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​നം
cancel
camera_alt

ദേ​ശീ​യ​പാ​ത 66 ചെ​ങ്ക​ള-​ത​ല​പ്പാ​ടി റീ​ച്ചി​ന്റെ ബ​ദ​ൽ ഉ​ദ്ഘാ​ട​നം നു​ള്ളി​പ്പാ​ടി​യി​ൽ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി- ചെ​ങ്ക​ള, വെ​ങ്ങ​ളം -രാ​മ​നാ​ട്ടു​ക​ര റീ​ച്ചു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​കോ​ട്ട് സ​മാ​ന്ത​ര ഉ​ദ്ഘാ​ട​നം. എ​റ​ണാ​കു​ള​ത്ത് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് മു​മ്പ് രാ​വി​ലെ 11ന് ​കാ​സ​ർ​കോ​ട് നു​ള്ളി​പ്പാ​ടി​യി​ൽ മേ​ൽ​പ്പാ​ലം ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ​യാ​ണ് നാ​ട മു​റി​ച്ച് ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി ചെ​ങ്ക​ള റീ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കൊ​ച്ചി​യി​ലെ ച​ട​ങ്ങി​ൽ​നി​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ​യാ​ണ് കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബി.​ജെ.​പി​യു​ടെ നാ​ലാ​ൾ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട പ​ദ്ധ​തി​യ​ല്ല ദേ​ശീ​യ​പാ​ത​യെ​ന്ന് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മി​ച്ച​ത്. 6000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​ത്തി​ൽ ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​വും കേ​ന്ദ്ര​ത്തി​ന് പ​ണം ന​ൽ​കി ദേ​ശീ​യ​പാ​ത നി​ർ​മി​ച്ചി​ട്ടി​ല്ല. ഭൂ​മി​യു​ടെ നാ​ലി​ര​ട്ടി പ​ണ​മാ​ണ് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ​ത് ന​ൽ​കി​യ​ത്. ഇ​ത്ര​യും പ​ണം കൊ​ടു​ത്ത് ഭൂ​മി വാ​ങ്ങി ദേ​ശീ​യ​പാ​ത കേ​ര​ള​ത്തി​ൽ ന​ട​പ്പാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് കേ​ന്ദ്രം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ർ​ജ്ജ​വ​ത്തി​നും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നും മു​ന്നി​ൽ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്തി​ല​ധി​കം അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളും പ്ര​ശ്ന​പ​രി​ഹാ​ര​യോ​ഗ​ങ്ങ​ളും ചേ​ർ​ന്ന​ശേ​ഷ​മാ​ണ് പ​ദ്ധ​തി​യി​ലേ​ക്കെ​ത്തി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ഹി​ക്കു​ന്ന മ​ന്ത്രി​യെ ക്ഷ​ണി​ക്കാ​ത്ത ജ​നാ​ധി​പ​ത്യ മ​ര്യാ​ദ ലം​ഘ​ന​ത്തി​ന് കേ​ര​ളം മ​റു​പ​ടി ന​ൽ​കും. ഇ​ത് എ​ൽ.​ഡി.​എ​ഫ് പ്ര​ശ്ന​മ​ല്ല. കേ​ര​ളം മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​ത്തി​ലാ​ണെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത സ​മാ​ന്ത​ര​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inagurationKasrgodlocalnews
News Summary - Kasarkot parallel international highway inaugurated against Prime Minister's inauguration ceremony
Next Story