ഇനി സുന്ദരം റെയിൽവേ സ്റ്റേഷൻ
text_fields
കാസർകോട് റെയിൽവേ സ്റ്റേഷൻ മുൻവശത്തിന്റെ പുതിയ വികസന രൂപരേഖ
കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനും പരിസരവും സുന്ദരമാകും. കാസർകോട് വികസന പാക്കേജിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ കറന്തക്കാട് ദേശീയപാതവരെ നഗരഭംഗി വർധിപ്പിക്കുംവിധം വികസന പദ്ധതി നടപ്പാക്കുന്നത്. പത്തുകോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. കാസർകോട് വികസന പാക്കേജിൽ തളങ്കര ക്ലോക്ക് ടവർ മുതൽ ദേശീയപാത വരെയാണ് ദേശീയപാത നവീകരിക്കുന്നത്. സൗന്ദര്യവത്കരണവും മീഡിയനും നടപ്പാതയും നിർമിക്കാനാണ് പദ്ധതി.
ഇതിൽ തായലങ്ങാടി ഭാഗത്ത് വിശാലമായ രീതിയിൽ പദ്ധതി നടപ്പാക്കാനാവില്ല. എന്നാൽ, നിലവിലെ സ്ഥലപരിമിതിവെച്ചുകൊണ്ട് സുന്ദരമാക്കും. താലൂക്ക് ഓഫിസ് ജങ്ഷനിൽനിന്ന് കറന്തക്കാട് വരെ പുതിയ രൂപം കൈവരിക്കും. ദേശീയപാതയും ആറുവരി മേൽപാലത്തിന്റെ സർവിസ് റോഡിലേക്കായിരിക്കും തളങ്കരയിൽനിന്ന് റോഡ് ചെന്നെത്തുക. ഇത് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഖം മാറുന്ന നഗരത്തിൽ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് കാസർകോട് വികസന പാക്കേജിന്റെയും സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ പദ്ധതി വഴിയും നടപ്പാകുക. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിൽനിന്നുള്ള അഞ്ചുകോടിക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചു. കാസർകോട് പാക്കേജിന്റെ പദ്ധതി പുനർ ടെണ്ടർ വിളിച്ചത് ഈ മാസം 20ന് തുറക്കും. ഒരു വർഷത്തിനകം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

