കാസർകോട്; ‘താലൂക്കുതല ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണം’
text_fieldsകെ.ആർ.ഡി.എസ്.എ താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കുതല സർക്കാർ ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് കെ.ആർ.ഡി.എസ്.എ വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൊടോര കുഞ്ഞിരാമൻ നായർ ഹാളിൽ ചേർന്ന സമ്മേളനം കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി. രാജൻ അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി എം.ജി. സജയ് പ്രവർത്തന റിപ്പോർട്ടും കെ.ആർ.ഡി.എസ്.എ ജന. സെക്രട്ടറി എം.എം. നജീം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ടി. റിജേഷ്, ജില്ല വൈസ് പ്രസിഡന്റ് പി.എ. ഹമീദ്, ജോ. കൗൺസിൽ മേഖല പ്രസിഡന്റ് ആസിഫ് ഹൈദർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.എ. അബ്ദുസ്സമദ് (പ്രസി), എൻ. ഗീത (വൈസ് പ്രസി), എം.ജി. സജയ് (സെക്ര), ടി.വി. രഞ്ജീഷ് (ജോ. സെക്ര), എം. രഞ്ജിത്ത് (ട്രഷ) എന്നിവരെയും വനിത കമ്മിറ്റി സെക്രട്ടറിയായി റീന ജോസഫിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

