ട്രാക്കൊഴിഞ്ഞു... ഹോസ്ദുർഗ് ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ
text_fieldsനീലേശ്വരം: 67ാമത് കാസർകോട് റവന്യൂജില്ല സ്കൂള് കായികമേളക്ക് സമാപനം. സമാപനസമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത അധ്യക്ഷത വഹിച്ചു.
ടി.വി. ശാന്ത, കെ.വി. സുജാത, എം.കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായി. പി. ശ്രീജ സ്വാഗതവും പി.പി. ബാബുരാജ് നന്ദിയും പറഞ്ഞു. ജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ ഹോസ്ദുർഗ് ഉപജില്ലക്ക് അഡീഷനൽ എസ്.പി. ഡോ. എം. നന്ദഗോപൻ ട്രോഫി സമ്മാനിച്ചു.
‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി കളിച്ചത്’...
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ട്രാക്കൊഴിയുമ്പോൾ ഹോസ്ദുർഗ് ഉപജില്ല പറയുന്നത് ‘ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്’... എന്നായിരുന്നു.
ഒന്നാംദിനം മുതൽ അവസാനം വരെ ആരെയും അടുപ്പിക്കാതെ മുന്നേറുകയായിരുന്നു ഹോസ്ദുർഗ് ഉപജില്ല. 25 സ്വർണവും 18 വെള്ളിയും 14 വെങ്കലവുമടക്കം 211 പോയന്റുമായാണ് ഹോസ്ദുർഗ് കോട്ട തീർത്തത്.
16 സ്വർണവും 21 വെള്ളിയും 19 വെങ്കലവും നേടി 169 പോയന്റുമായി കാസർകോട് ഉപജില്ല രണ്ടാം സ്ഥാനത്തും 17 സ്വർണവും 14 വെള്ളിയും 15 വെങ്കലവും നേടി 153 പോയന്റുമായി ചെറുവത്തൂരും മൂന്നാം സ്ഥാനത്തും മേളയിൽ മികവുകാട്ടി.
മറ്റ് ഉപജില്ലകളുടെ പോയന്റ് നില
ചിറ്റാരിക്കൽ - 122
മഞ്ചേശ്വരം - 96
കുമ്പള - 66
ബേക്കൽ - 60
വിപിനില്ലാതെ എന്ത് കായികമേള
വിപിനില്ലാതെ ഒരു കായികമേള ജില്ലയിൽ നടക്കില്ല. എല്ലാ കായികമേളക്കും എല്ലാവർക്കും വിപിനെ ആവശ്യമാണ്. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ വിപിൻകുമാർ സൗണ്ട് എൻജിനീയറാണ്. കൂടാതെ, നീന്തൽ പരിശീലകനുമാണ്. പത്തു വർഷമായി കായികമേളകളിൽ സ്റ്റാർട്ടിങ് ഓഫിഷ്യലായി ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

