40 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികൾ പിടിയിൽ
text_fieldsബംഗളൂരു: ചെറുനാരങ്ങ കയറ്റിയ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 40കിലോ കഞ്ചാവുമായി രണ്ടു മലയാളികളെ മംഗളൂരു സിറ്റി പൊലീസ് പിടികൂടി. കാസർകോട് കാബല്ലൂർ സ്വദേശി ശിഹാബുദ്ദീൻ (32), കാസർേകാട് കടുമേനി സ്വദേശി ലത്തീഫ് (38) എന്നിവരാണ് അറസ്റ്റിലായത്.
മംഗളൂരു ഉർവ്വ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടാര ചൗക്കി ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത് മഹീന്ദ്ര പിക്-അപ്പിൽ പ്ലാസ്റ്റിക് ട്രേകളിൽ ചെറുനാരങ്ങയാണ് ഉണ്ടായിരുന്നത്. എന്നാൽ, പരിശോധനയിൽ ട്രേകളിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് ആന്ധ്രയിൽ നിന്ന് കാസർകോേട്ടക്ക് കടത്തുകയായിരുെന്നന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹരിറാം ശങ്കർ പറഞ്ഞു.

