Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാ​സ​ർ​കോ​ട്​...

കാ​സ​ർ​കോ​ട്​ പാ​ക്കേ​ജ്; 100 കോ​ടിയു​ടെ പ​ദ്ധ​തി സ​ർ​ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ചു

text_fields
bookmark_border
കാ​സ​ർ​കോ​ട്​ പാ​ക്കേ​ജ്; 100 കോ​ടിയു​ടെ പ​ദ്ധ​തി സ​ർ​ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ചു
cancel

കാ​സ​ർ​കോ​ട്: ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​നാ​യു​ള്ള 100 കോ​ടി രൂ​പ​യു​ടെ ക​ര​ട് വാ​ര്‍ഷി​ക പ​ദ്ധ​തി സ​മ​ര്‍പ്പി​ച്ചു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​നോ​ദ​സ​ഞ്ചാ​രം, കാ​ര്‍ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന 27 സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ് സ​മ​ഗ്ര​മാ​യ ഈ ​ക​ര​ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കാ​സ​ര്‍കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്​ 10 കോ​ടി രൂ​പ​യും പു​തി​യ അ​പ​ക​ട -ട്രോ​മ കെ​യ​ര്‍ സൗ​ക​ര്യ​ത്തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​മ​ഗ്ര ക്ലി​നി​ക്ക​ല്‍ ബ്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 10 കോ​ടി രൂ​പ . വ​യോ​ജ​ന ആ​ശു​പ​ത്രി ബ്ലോ​ക്ക് സ്ഥാ​പി​ക്കാ​ന്‍ 2.65 കോ​ടി രൂ​പ​യും ക​ര​ട് പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ്രൈ​മ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കാ​ന്‍ 11 കോ​ടി രൂ​പ​യും സ്മാ​ര്‍ട്ട് അം​ഗ​ന്‍വാ​ടി​ക​ള്‍ക്കും സോ​ഷ്യ​ല്‍ റി​സോ​ഴ്‌​സ് സെ​ന്റ​റു​ക​ള്‍ക്കു​മാ​യി ആ​റു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. സെ​ക്ക​ന്‍ഡ​റി, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 12 കോ​ടി രൂ​പ​യും ആ​ധു​നി​ക ല​ബോ​റ​ട്ട​റി​ക​ള്‍ക്ക് ര​ണ്ടു​കോ​ടി​യും കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജി​ലെ പു​തി​യ ജി​യോ​ള​ജി ബ്ലോ​ക്കി​ന് മൂ​ന്നു​കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മി​ക്കാ​ന്‍ മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ദ​യ​പു​രം -മു​ന്നാ​ട് റോ​ഡി​ല്‍ പി​ണ്ടി​ക്ക​ട​വ് പാ​ലം നി​ര്‍മി​ക്കാ​ന്‍ നാ​ലു​കോ​ടി​യും ബേ​ഡ​ഡു​ക്ക​യി​ലെ പാ​യം-​പ​യ​ങ്ങാ​ട് പാ​ല​ത്തി​ന് 3.5 കോ​ടി​യും വ​ക​യി​രു​ത്തി. ന​ഗ​ര​ങ്ങ​ളി​ലെ ബൈ​പ്പാ​സു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് മൂ​ന്നു​കോ​ടി​യും ട്രാ​ഫി​ക് ജ​ങ്​​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ മാ​ന​വീ​യം വീ​ഥി സ​ര്‍ക്കു​ല​ര്‍ റോ​ഡു​ക​ള്‍ക്കു​മാ​യി ര​ണ്ടു കോ​ടി രൂ​പ വീ​ത​വും കെ.​ഡി.​പി വ​ക​യി​രു​ത്തി. തൈ​ക്ക​ട​പ്പു​റം, വ​ലി​യ​പ​റ​മ്പ് ബീ​ച്ചു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ര​ണ്ടു കോ​ടി വീ​ത​വും മ​ഞ്ഞം​പൊ​തി​കു​ന്ന് ഹി​ല്‍ ടൂ​റി​സ​ത്തി​ന് ഒ​രു കോ​ടി​യും വ​ക​യി​രു​ത്തി.

കാ​ര്‍ഷി​ക -മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ല്‍, നീ​ലേ​ശ്വ​രം പാ​ലാ​യി പാ​ട​ശേ​ഖ​ര​ത്തി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കാ​യി മൂ​ന്നു​കോ​ടി​യും മൃ​ഗ​സം​ര​ക്ഷ​ണ ലാ​ബു​ക​ളും ആ​ശു​പ​ത്രി​ക​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ടു​കോ​ടി​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ശാ​സ്ത്രീ​യ​മാ​യി ത​ട​യു​ന്ന​തി​ന് ഒ​രു​കോ​ടി രൂ​പ​യും പാ​ക്കേ​ജി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsGovernmentprojectPackageKasargod
News Summary - Kasargod Package; Rs 100 crore project submitted to the government
Next Story