Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്​ 'എയിമാ'ക്കി...

എയിംസ്​ 'എയിമാ'ക്കി കാസർകോട്​

text_fields
bookmark_border
എയിംസ്​ എയിമാക്കി കാസർകോട്​
cancel
camera_alt

എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൗക്കിയിൽ പന്തം തെളിച്ച് നടന്ന പ്രകടനം

റോഡും പാലവും സ്​കൂളും എന്തിന്​ മെഡിക്കൽ കോളജ്​ വരെ ആവശ്യപ്പെട്ട്​ ജനങ്ങൾ സംഘടിക്കുന്നത്​ പുത്തരിയല്ല. എന്നാൽ, രാജ്യത്തെ മുൻനിര ആതുരാലയമായ എയിംസിന്​ വേണ്ടി ഒരുനാട്​ ഒറ്റക്കെട്ടായി രംഗത്തുവരുന്നത്​ ചിലർക്കെങ്കിലും പുതുമയുള്ള കാര്യമായി തോന്നും. അതൊക്കെ, സർക്കാർ തലത്തിൽ തീരുമാനിക്കുന്ന വലിയ വലിയ കാര്യങ്ങളല്ലേ എന്നാണ്​ പറയുക. കേരളം ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങളിൽ എയിംസ്​ (ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​) നൽകുമെന്ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതു മുതൽ കാസർകോട്​ ജില്ലക്കാർ അത്​ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്​. ജനപ്രതിനിധികളുടെ സംഘമുണ്ടാക്കി കാണേണ്ടവരെ കാണുന്നു. എയിംസ്​ കാസർകോട്​ ജനകീയ കൂട്ടായ്​മയുണ്ടാക്കി പദയാത്രയും കൂട്ടഉപവാസവും സൈക്കിൾ റാലിയുമൊക്കെയായി പ്രക്ഷോഭങ്ങൾ തകൃതിയായി നടക്കുന്നു. ഇതിനിടെ കാസർകോട്​ പരിഗണനയിലില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞതോടെ വിഷയം കൂടുതൽ സജീവമായി. എയിംസിനായി ഒറ്റക്കെട്ടായി ​​രംഗത്തുവന്ന കാസർകോടിനെക്കുറിച്ച വാർത്താപരമ്പര ഇന്നുമുതൽ...

ഒക്​ടോബർ നാല്, അതായത്​ കഴിഞ്ഞ തിങ്കളാഴ്​ച. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കാര്യത്തിൽ തീർപ്പുപറഞ്ഞു. കാസർകോട്ടുകാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടി പോലെയായിരുന്നുവത്​. ഒരർഥത്തിൽ മുഖമടച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പ്രസ്​താവന കാട്ടുതീ പോലെയാണ്​ സമൂഹ മാധ്യമങ്ങളിലൂടെ പടർന്ന്​ കാസർകോടിന്‍റെ ഉള്ളുപൊള്ളിച്ചത്​. കാസർകോട്​ ജില്ലയിൽ എയിംസ്​ പരിഗണിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതി​െൻറ ചുരുക്കം. കാസർകോട്​ എം.എൽ.എ എൻ.​എ. നെല്ലിക്കുന്നി​െൻറ ചോദ്യത്തിന്​ രേഖാമൂലമായിരുന്നു​ ഈ മറുപടി. പിറ്റേന്ന്​ മുതൽ പ്രതിഷേധവും നിരാശയുമായി ജനം ഇപ്പോഴും തെരുവിലാണ്​. മറ്റ്​ ജില്ലകളിലൊന്നുമില്ലാത്ത ഒരാവശ്യവുമായി ​നാട്ടുകാർ കാമ്പയിനുമായി മുന്നോട്ടുപോകു​േമ്പാഴായിരുന്നു മുഖ്യമ​ന്ത്രിയുടെ പ്രസ്​താവന.

എയിംസ്​ പരിഗണനയിൽ ഇല്ലെന്ന മറുപടിയിൽ ഇതിനു മാത്രം എന്ത്​ കാര്യമാണുള്ളതെന്ന്​ ചിലർക്കെങ്കിലും തോന്നാം. മറ്റ്​ ജില്ലക്കാർക്കൊന്നുമില്ലാത്ത നിരാശയും പ്രതിഷേധവുമൊക്കെ എന്തിനെന്ന സംശയവും സ്വാഭാവികം. എയിംസിനായി മറ്റൊരിടത്തും ജനങ്ങൾ രംഗത്തുവരുന്നില്ലെന്നാണ്​ ഈ സംശയത്തിന്​ നാട്ടുകാരുടെ മറുപടി. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതകളുടെ പേരിൽ സംസ്​ഥാനത്ത്​ ഏറ്റവും ദുരിതം നേരി​ടുന്ന ജില്ലയാണ്​ കാസർകോട്​ എന്നതു തന്നെയാണ്​ ഒരുനാട്​ എയിംസിനായി തെരുവിലിറങ്ങാൻ കാരണം.

ആശുപത്രി സൗകര്യമില്ലാത്തതി​െൻറ പേരിൽ കോവിഡ്​ കാലത്ത്​ രണ്ടര ഡസനോളം ജീവൻ പൊലിഞ്ഞ ജില്ല കൂടിയാണ്​ കാസർകോട്​.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

എയിംസ്​ എന്ന ആവശ്യവുമായി കാസർകോട്ടുകാർ ഇന്നോ ഇന്നലെയോ അല്ല രംഗത്തുവന്നത്​. ജനപ്രതിനിധികളും സാമൂഹിക, രാഷ്​ട്രീയ രംഗത്തുള്ളവരുമെല്ലാം ചേർന്ന്​ വർഷങ്ങൾക്കു മു​േമ്പ സജീവമായുണ്ട്​. 2014ൽ ജില്ലയിലെ എം.എൽ.എമാർ മുഖ്യമ​ന്ത്രിക്ക്​ നിവേദനം നൽകിയതാണ്​ തുടക്കം. കേരള കേന്ദ്ര സർവകലാശാല പെരിയയിൽ ആരംഭിച്ചതു മുതൽ​ മികച്ച ചികിത്സ കേന്ദ്രം കൂടി വേണമെന്ന ആവശ്യം കൂടുതൽ ശക്​തമായി.

കേന്ദ്ര സർവകലാശാലയോടുചേർന്ന്​ മെഡിക്കൽ കോളജ്​ വരുമെന്ന പ്രചാരണം ശക്​തമായപ്പോൾ ആ നിലക്കും ശ്രമം നടത്തി. മുൻ എം.പി പി. കരുണാകര​ൻ ചെയർമാനായി ജനപ്രതിനിധികൾ ഉൾപ്പെട്ട ഒരു ആക്​ഷൻ കമ്മിറ്റിക്ക്​ രൂപം നൽകി. ഇദ്ദേഹത്തി​െൻറ നേതൃത്വത്തിൽ പ്രതിനിധി സംഘം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രിയും ഇപ്പോ​ഴത്തെ ബി.ജെ.പി അധ്യക്ഷനുമായ ജെ.പി. നഡ്ഡയെ നേരിൽ കണ്ടു. കേന്ദ്ര സർവകലാശാലയോടുചേർന്ന്​ മെഡിക്കൽ കോളജ്​ തുടങ്ങുകയെന്നത്​ സർക്കാറി​െൻറ അജണ്ടയിലില്ലെന്ന്​ മന്ത്രി അറിയിച്ചു. കേരളം ഉൾപ്പെടെ പല സംസ്​ഥാനങ്ങളിലും എയിംസ്​ തുടങ്ങാൻ സർക്കാറിന്​ ലക്ഷ്യമുണ്ടെന്നും സംസ്​ഥാന സർക്കാറി​െൻറ നിർദേശം വന്നാൽ പരിഗണിക്കാമെന്നും അദ്ദേഹം വ്യക്​തമാക്കി.

അഞ്ച്​ എം.എൽ.എമാരും ഒറ്റക്കെട്ടായി തുടക്കം

2014 ജൂലൈ ഒമ്പത്​. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ ജില്ലയിലെ അഞ്ച്​ എം.എൽ.എമാരും തിരുവനന്തപുരത്തേക്ക്​. എം.എൽ.എമാരായ പി.ബി. അബ്​ദുറസാഖ്​, എൻ.എ. നെല്ലിക്കുന്ന്​, കെ. കുഞ്ഞിരാമൻ, ഇ. ചന്ദ്രശേഖരൻ, കെ. കുഞ്ഞിരാമൻ എന്നിവർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക്​ കൈമാറി. കേന്ദ്രം കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന എയിംസ്​ കാസർകോട്​ ജില്ലയിൽ അനുവദിക്കണമെന്നും എത്ര ഭൂമി വേണമെങ്കിലും നൽകാമെന്നും അതിനാൽ കാസർകോടിനെ ഉൾപ്പെടുത്തി കേന്ദ്രത്തിന്​ റിപ്പോർട്ട്​ അയക്കണമെന്നുമാണ്​ നിവേദനത്തിൽ ആവശ്യപ്പെട്ടത്​. ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ഔദ്യോഗിക ലെറ്റർഹെഡിലായിരുന്നു അഞ്ച്​ എം.എൽ.എമാരും ഒപ്പിട്ട നിവേദനം തയാറാക്കിയത്​.

ഒരു പക്ഷേ, എയിംസ്​ ആവശ്യപ്പെട്ട്​ മുന്നണിയോ പാർട്ടിയോ ഒന്നും നോക്കാതെ ഒ​റ്റക്കെട്ടായി ഒരു ജില്ലയിലെ മുഴുവൻ എം.എൽ.എമാരും ഒപ്പിട്ട്​ മുഖ്യമന്ത്രിക്ക്​ നൽകിയ ആദ്യ നിവേദനവും ഇതായിരിക്കും.

എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ നാല്​ ജില്ലകൾ ഉൾപ്പെടുത്തി നൽകിയ പട്ടികയിൽ കാസർകോട്​ വന്നില്ല. ഇതേ ആവശ്യമുന്നയിച്ച്​ പിന്നീട്​ വന്ന മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട്​ നിവേദനം നൽകി. എൻഡോസൾഫാൻ ദുരിത ബാധിതരുള്ളതും ഒരു ന്യൂറോളജിസ്​റ്റ്​പോലുമില്ലാത്ത ജില്ലയെന്ന നിലക്കുമാണ്​ എയിംസിനായി ജനം കൈകോർത്തത്​.

ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം –വെൽഫെയർ പാർട്ടി

കാസർകോട്​: ആര്യോഗ്യ രംഗത്ത് ദുരന്തം പേറുന്ന ജില്ലയിൽ തന്നെ എയിംസ് അനുവദിച്ചുകിട്ടാൻ ജില്ലയിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ശബ്​ദമുയർത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ് വടക്കേകര ആവശ്യപ്പെട്ടു. ഒരു ന്യൂറോളജിസ്​റ്റി​െൻറ സേവനം പോലും ജില്ലക്ക് ലഭ്യമല്ല. ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കാൻ കക്ഷിരാഷ്​ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ചൗക്കിയിൽ പന്തം കൊളുത്തി പ്രകടനം

കാസർകോട്​: എയിംസിനായി ജില്ലയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൗക്കിയിൽ പന്തം തെളിച്ച് പ്രകടനം നടത്തി. കേന്ദ്രത്തിന് സംസ്ഥാന സർക്കാർ റിപ്പോർട്ട്​ സമർപ്പിക്കുമ്പോൾ പിന്നാക്ക ജില്ലയായ കാസർകോടി​െൻറ പേര് ഉൾപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നിഷേധിച്ചത്​ അംഗീകരിക്കാനാവില്ലെന്ന്​ പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.


(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSKasaragod News
News Summary - Kasargod needs AIIMS
Next Story