Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രതീക്ഷയുണ്ട്​, ഒപ്പം...

പ്രതീക്ഷയുണ്ട്​, ഒപ്പം ദുരൂഹതകളും

text_fields
bookmark_border
പ്രതീക്ഷയുണ്ട്​, ഒപ്പം ദുരൂഹതകളും
cancel



കേരളം സമർപ്പിക്കുന്ന എയിംസ്​ പരിഗണന പട്ടികയിൽ ജില്ലയുടെ പേര്​​ ഉൾപ്പെടുത്തുകയെന്ന ഒരൊറ്റ ആവശ്യമേ​ കാസർകോട്ടുകാർ ആവശ്യപ്പെടുന്നുള്ളൂ​. അനുയോജ്യ സ്​ഥലം പരിശോധിക്കാൻ കേന്ദ്ര സംഘമെത്തു​േമ്പാൾ ജില്ലയെ പരിഗണിക്കുമെന്ന പ്രതീക്ഷയാണ്​ ഇതിനു കാരണം​. 6727 എൻഡോസൾഫാൻ രോഗികൾക്ക്​ വിദഗ്​ധ ചികിത്സ വേണമെന്ന സുപ്രീംകോടതി വിധിയും ഒരു ന്യൂറോളജിസ്​റ്റി​െൻറ സേവനം പോലുമില്ലാത്ത രാജ്യത്തെ അപൂർവ പ്രദേശവുമായതിനാൽ കാസർകോടിനെ തള്ളാൻ ഒരു വിദഗ്​ധ സംഘത്തിനും കഴിയില്ലെന്ന്​ ഉറപ്പ്​. സ്വകാര്യമേഖലയിൽപോലും ഒരു സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയില്ലാത്ത മറ്റേത്​ ജില്ലയുണ്ട്​ എന്നാണ്​ ജനകീയ കൂട്ടായ്​മയുടെ ചോദ്യം. സർവമേഖലയിലും പിന്നാക്കമെന്നതിനാൽ കേന്ദ്ര സർവകലാശാല അനുവദിച്ചപോലെ എയിംസും വരുമെന്നും കണക്കുകൂട്ടുന്നു. ഇതെല്ലാം മുൻകൂട്ടി കണ്ട്​​ കാസർകോട്​ പട്ടികയിൽ വരാതിരിക്കാൻ ചില ഗൂഢസംഘങ്ങൾ കരുക്കൾ നീക്കുകയും ചെയ്യുന്നു​. അത്തരം സംശയങ്ങൾ ഉറപ്പിക്കുന്ന തരത്തിലാണ്​ അടുത്തിടെ നടന്ന ചില നീക്കങ്ങൾ. പട്ടികയിൽ കാസർകോട്​ വരാതിരിക്കാനും ആ നിലക്കുള്ള പ്രതിഷേധമോ കൂട്ടായ്​മയോ ഒന്നും നടത്തരുതെന്നും ഈ സംഘത്തിന്​ നിർബന്ധമുണ്ട്​​. എയിംസ്​ പരിഗണന പട്ടികയിൽ പേര്​ ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്​ഥാന ആരോഗ്യവകുപ്പിന്​ അയച്ച കത്തിനു നൽകിയ മറുപടി മാത്രം മതി ചില കേന്ദ്രങ്ങളുടെ 'അമിതാവേശം' വ്യക്​തമാകാൻ. ജില്ലയെ ഉൾപ്പെടുത്തണമെന്ന കത്തിന്​ കോഴിക്കോട്​ തീരുമാനിച്ചുവെന്ന നിലക്കാണ്​ മറുപടി ലഭിച്ചത്​. കാസർകോടി​െൻറ വികാരം അറിയിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട്​ കണ്ടപ്പോഴും 'അതെല്ലാം തീരുമാനമായി' എന്ന മട്ടിലാണ്​​ പ്രതികരിച്ചത്​. ഇതിനു പിന്നാലെയാണ്​ ജില്ല പരിഗണനയിൽ ഇല്ലെന്ന്​ നിയമസഭയിലും മുഖ്യമന്ത്രി മറുപടി നൽകിയത്​.

എങ്ങനെ തഴയും ജില്ലയെ

ഇടതുസർക്കാറിന്​ അത്ര എളുപ്പത്തിൽ തഴയാൻ കഴിയുന്ന ജില്ലയല്ല കാസർകോട്​. അഞ്ചിൽ മൂന്നു എം.എൽ.എമാരും കാലങ്ങളായി ഇടതുമുന്നണിക്കാണ്​ എന്നതിൽ ഒതുങ്ങുന്നില്ല കാര്യങ്ങൾ. കേരളത്തി​െൻറ ആദ്യമുഖ്യമന്ത്രിയായി ഇ.എം.എസ്​ നമ്പൂതിരിപ്പാട്​ ജയിച്ചുകയറിയത്​ ജില്ലയിൽനിന്ന്​. നായനാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്ക​പ്പെട്ട മണ്ഡലവും എ.കെ.ജി കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവായി ജയിച്ചു കയറിയതും കാസർകോട്ടുനിന്ന്​. അതിനാൽതന്നെ ഇടതുമുന്നണി​ക്ക്​ കാസർകോടിനെ അവഗണിക്കാനാവില്ല. എയിംസിനായുള്ള കൂട്ടായ്​മക്ക്​ ഏറ്റവും മുന്നിൽനിന്ന്​ പ്രവർത്തിച്ചത്​ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ എം.പിയുമായ പി. കരുണാകരനാണ്​. എയിംസ്​ ജനകീയ മുന്നണി ജില്ലയിലുടനീളം നടത്തിയ കാൽനട ജാഥയിൽ കക്ഷിരാഷ്​ട്രീയ വ്യത്യാസമില്ലാ​െത ജില്ലയിലെ മുഴുവൻ എം.പിമാരും നിലകൊണ്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്​ നിവേദനം കൊടുത്തതും ഒറ്റക്കെട്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും കാസർകോടി​െൻറ വികാരം സംസ്​ഥാന കമ്മിറ്റിയിൽ ശക്​തമായി ഉന്നയിക്കുന്നതിൽ പിന്നാക്കം പോകുന്നുവെന്നാണ്​ പ്രധാന പരാതി. എൻഡോസൾഫാൻ ദുരിതബാധിതർക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള ചരിത്രവിധി സമ്പാദിച്ചത്​ ഡി.വൈ.എഫ്​.ഐ ആണ്​. ആ പോരാട്ട വീര്യം ഇക്കാര്യത്തിലും വന്നാൽ കാസർകോടിന്​ എയിംസ്​ ഉറപ്പ്​ എന്നാണ്​ വിലയിരുത്തൽ.

പ്രമേയം പാസാക്കാൻ ഇനി ആരുമില്ല

ജില്ലയിൽ എയിംസ്​ വേണമെന്ന പ്രമേയം പാസാക്കാൻ ഇനി ആരുമില്ല. ജില്ല പഞ്ചായത്ത്​ തൊട്ട്​ ബ്ലോക്ക്​-ഗ്രാമപഞ്ചായത്തുകൾ എല്ലാം പ്രമേയം പാസാക്കി. കാസർകോടി​െൻറ പൊതുവികാരമാണ്​ തദ്ദേശസ്​ഥാപനങ്ങളിലൂടെ പ്രകടമായത്​. സംസ്​ഥാനത്ത്​ ത്രിതല പഞ്ചായത്ത്​ ഭരണസമിതികൾ ഒന്നടങ്കം എയിംസിനായി പ്രമേയം വാങ്ങിയത്​ ജില്ലയിൽ മാത്രം. അതുകൊണ്ടുതന്നെ, ഒരു ജനകീയ സർക്കാറിന്​ എങ്ങനെ കാസർകോടിനെ തഴയാൻ കഴിയുമെന്നാണ്​ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്​ഥാപന അധ്യക്ഷന്മാർ തന്നെ ചോദിക്കുന്നത്​. കേന്ദ്രം പ്രഖ്യാപിക്കുന്ന എല്ലാം കാസർകോട്ട്​ കൊണ്ടുപോയി എന്നാരും പരാതിപ്പെടാറില്ല. അങ്ങനെ​െയാരു ശീലവും ജില്ലക്ക്​ ഇല്ല. ഒരുനാടി​െൻറ ജീവിതപ്രശ്​നമായതു​കൊണ്ടാണ്​ മികച്ച ആതുരാലയം ആവശ്യപ്പെടുന്നത്​. മന്ത്രിമാരും മുഖ്യമന്ത്രിയെയും ഗവർണറെയും കണ്ട്​ നിവേദനങ്ങൾ നൽകിയിട്ടും തദ്ദേശസ്​ഥാപനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഈ അവഗണന എന്തിനെന്ന്​ മനസ്സിലാവുന്നില്ലെന്നും തദ്ദേശസ്​ഥാപന അധ്യക്ഷന്മാർ ചോദിക്കുന്നു. ചുരുങ്ങിയപക്ഷം എൻഡോസൾഫാൻ ദുരിതബാധിതരുടെ ദൈന്യമാർന്ന മുഖമെങ്കിലും ചിന്തിച്ചാൽ പുറംകാൽ കൊണ്ട്​ തട്ടിമാറ്റില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. മുഖ്യമ​ന്ത്രി നടത്തിയ പരാമർശത്തെ തുടർന്നാണ്​ ഇടതുപക്ഷത്തെ ചിലർ പേര്​ വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഇങ്ങനെ അഭിപ്രായം പറയുന്നത്​.

പരിഗണന പട്ടികയിൽ ഉ​ൾപ്പെടുത്താതിരിക്കാൻ ശ്രമം-നെല്ലിക്കുന്ന്​ എം.എൽ.എ

എയിംസ്​ അനുവദിക്കേണ്ട പട്ടികയിൽ കാസർകോട്​ ഉൾപ്പെടുത്താൻ എന്തിനാണ്​ മടിക്കുന്നത്​ എന്നു മനസ്സിലാവുന്നില്ല. സംസ്​ഥാനത്ത്​ ഭൂരഹിതർക്ക്​ ഏറ്റവും കൂടുതൽ ഭൂമി നൽകിയത്​ കാസർകോട്ടാണ്​. സർക്കാർ ഭൂമി ഏറ്റവും കൂടുതലുള്ള ജില്ലയാണ്​ ഇവിടെ എന്ന്​ മുഖ്യമന്ത്രിക്കും അറിയാം. ജില്ലയിൽ എത്ര ഭൂമിയുണ്ടെന്ന്​ കൃത്യമായി കണക്കെടുക്ക​ട്ടെ. എന്നിട്ട്​ വീണ്ടും മുഖ്യമന്ത്രിയെ കാണും. എയിംസ്​ പരിഗണന പട്ടികയിൽ ഉ​ൾപ്പെടുത്താതിരിക്കാൻ സർക്കാർ മനപ്പൂർവം ശ്രമിക്കുകയാണ്​.

എൻഡോസൾഫാൻ വിഷ മഴ തളിച്ച് ആയിരങ്ങൾ ദുരിതമനുഭവിക്കുന്ന നാടാണ്​. മെഡിക്കൽ കോളജുകളും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും നിരവധിയുള്ള ജില്ലകളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ എന്തുകൊണ്ട് കാസർകോടിനെ ഒഴിവാക്കുന്നുവെന്നത്​ സംശയകരമാണ്​. ജില്ലയിലെ ജനപ്രതിനിധികളും രാഷ്​ട്രീയ പാർട്ടി നേതാക്കളും ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ കണ്ടിട്ടും അവഗണിക്കുകയാണ്​- സജി കുരുവിനാവേലിൽ, (ജില്ല ചെയർമാൻ, എയിംസ് കൂട്ടായ്മ)

പ്ലാ​േൻറഷൻ കോർപറേഷൻ, റവന്യൂ ഉടമസ്​ഥതകളിലായി 12000ഓളം ഏക്കർ ഭൂമിയുള്ള ജില്ലയാണ്​ കാസർകോട്​. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ നദികളുള്ള സ്​ഥലം. 60കി.മി ചുറ്റളവിൽ കണ്ണൂരും മംഗളൂരുവിലുമായി എയർപോർട്ടുകൾ, വൈദ്യുതി, ദേശീയപാത തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്​. ഇതൊന്നും പരിഗണിക്കാതെ കാസർകോട്​ എയിംസ്​ പട്ടികയിലേ വരാതിരിക്കാനാണ്​ ശ്രമം-നാസർ ചെർക്കള (വർക്കിങ്​ ചെയർമാൻ, എയിംസ്​ ജനകീയ കൂട്ടായ്മ)

മികച്ച ആരോഗ്യ സംവിധാനം ജില്ലയിൽ ഇല്ല. ശരിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങൾവരെ മരിച്ചുവീഴുന്നു. ആരോഗ്യം സംരക്ഷിക്കാൻ അതിർത്തികൾ കടന്നുപോകേണ്ട അവസ്​ഥയാണ്​. ചികിത്സക്ക്​ കാലതാമസം നേരിടുന്നതിനാൽ ആരോഗ്യാവസ്ഥ ഗുരുതരമാവുന്നു. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്ക് അവരുടെ രോഗം കണ്ടെത്തി മതിയായ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ് -ഫറീന കോട്ടപ്പുറം, (ജന. കൺവീനർ, എയിംസ്​ ജനകീയ കൂട്ടായ്മ)

(തുടരും)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiimsKasaragod News
News Summary - kasargod need aiims
Next Story