Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാലിന്യങ്ങളോട്...

മാലിന്യങ്ങളോട് 'ബൈ'പറഞ്ഞ് കാസര്‍കോട് നഗരസഭ

text_fields
bookmark_border
മാലിന്യങ്ങളോട് ബൈപറഞ്ഞ് കാസര്‍കോട് നഗരസഭ
cancel
Listen to this Article

കാ​സ​ർ​കോ​ട്: മാ​ലി​ന്യ​വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി മാ​റാ​നൊ​രു​ങ്ങി കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ. ലോ​ക ബാ​ങ്ക്, ഏ​ഷ്യ​ന്‍ ഇ​ന്‍ഫ്രാ​സ്‌​ട്ര​ക്ച​ര്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ഗ​ര​സ​ഭ​ക​ളു​മാ​യി ചേ​ര്‍ന്ന് കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ​യു​ടെ ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​ക്കാ​യി ഒ​മ്പ​തു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​വ​ദി​ച്ച 90 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ​യു​ടെ എം.​സി.​എ​ഫ് ന​വീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. അ​ജൈ​വ മാ​ലി​ന്യം സം​ഭ​രി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യി ത​രം​തി​രി​ക്കാ​നും സം​സ്‌​ക​രി​ക്കാ​നും പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ഹാ​നി​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എം.​സി.​എ​ഫ് സം​വി​ധാ​നം ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഈ ​തു​ക വി​നി​യോ​ഗി​ക്കും.

കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യം മ​ധു​ര്‍ കേ​ളു​ഗു​ഡെ​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്താ​യി​രു​ന്നു സം​സ്‌​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, നാ​ട്ടു​കാ​രു​ടെ എ​തി​ര്‍പ്പി​നെ​ത്തു​ട​ര്‍ന്ന് ഉ​പേ​ക്ഷി​ച്ചു. വ​ര്‍ഷ​ങ്ങ​ളാ​യി അ​വി​ടെ കി​ട​ക്കു​ന്ന എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ട​ണ്‍ മാ​ലി​ന്യം മാ​റ്റാ​നു​ള്ള സ​ർ​വേ പൂ​ര്‍ത്തീ​ക​രി​ച്ചു. ഡി.​പി.​ആ​ര്‍ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ആ​മു​ഖ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. കാ​സ​ര്‍കോ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി.​എം. മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story