എസ്.ഐ.ആർ: ഫോറം വിതരണത്തില്‍ കാസര്‍കോട് ഒന്നാമത്
text_fieldsസെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസിൽനിന്ന്
കാസർകോട്: തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ -എസ്.ഐ.ആർ) എന്യൂമറേഷന്‍ ഫോറം വിതരണത്തില്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമത്. നിലവില്‍ 70.08 ശതമാനം ഫോറം വിതരണംചെയ്തു. 7,55,612 ഫോറങ്ങളാണ് വിതരണം ചെയ്തത്. 10,78,250 ഫോറങ്ങളാണ് വിതരണം ചെയ്യേണ്ടത്. പ്രാഥമികപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ നാലുവരെ നീളും. ആദ്യഘട്ടമെന്നനിലയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുതോറും കയറി എന്യൂമറേഷന്‍ ഫോറം വിതരണം ചെയ്തുവരുകയാണ്.
ജില്ലതലത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടറുടെ നേതൃത്വത്തിലും നിയമസഭ-മണ്ഡലംതലത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി കലക്ടർമാരുടേ നേതൃത്വത്തിലും രാഷ്ട്രീയപാർട്ടികളുടെ യോഗം നടത്തി. തുടർന്ന് ബൂത്ത്തല ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയാക്കി.
ബി.എൽ.ഒ-ബി.എൽ.എ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. ബൂത്ത്തലങ്ങളിൽ 1884 ബൂത്ത് ലെവൽ ഏജന്റുമാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു. ‘ജനാധിപത്യം ഉറങ്ങുന്നില്ല’ പദ്ധതിയുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ രാത്രിയിലും വോട്ടര്‍മാരെ കണ്ട് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

