കാസർകോട് വികസന പാക്കേജ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കണം -കലക്ടർ
text_fieldsകാസർകോട്: കാസർകോട് വികസന പാക്കേജിന്റെ (കെ.ഡി.പി) ഭാഗമായി ജില്ലയിൽ നടപ്പാക്കി വരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. പദ്ധതികളുടെ നിലവിലെ പുരോഗതി വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിലാണ് കലക്ടർ നിർദേശം നൽകിയത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂർത്തിയാക്കണമെന്ന് കലക്ടർ പറഞ്ഞു. വിദ്യാർഥികൾക്ക് പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ യാതൊരുവിധ കാലതാമസവുമുണ്ടാകരുത്. നിർമാണത്തിലിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി കമീഷൻ ചെയ്യണമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു.
യോഗത്തിൽ സ്പെഷൽ ഓഫിസർ വി. ചന്ദ്രൻ, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ബി. സന്തോഷ്, ജില്ല നിർമിതി കേന്ദ്ര ജനറൽ മാനേജർ ഇ.പി. രാജമോഹൻ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പാക്കേജ് പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

