സബ് ജൂനിയർ ടെന്നിക്കോയ്: കാസർകോട് ചാമ്പ്യന്മാർ
text_fieldsസംസ്ഥാന സബ് ജൂനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പ് നേടിയ കാസർകോട് ടീം
തൃക്കരിപ്പൂർ: പാലക്കാട് പട്ടാമ്പി ഗവ.സംസ്കൃത കോളജിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട് ജില്ല ഒന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമായാണ് ജില്ല മടങ്ങിയത്. ഫൈനലിൽ പാലക്കാട് ജില്ലയെയാണ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ജില്ലയെ പരാജയപ്പെടുത്തി.
ആൺകുട്ടികളുടെ ടീമിനെ ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എ. അക്ഷതും പെൺകുട്ടികളുടെ ടീമിനെ തൃക്കരിപ്പൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സി. പഞ്ചാക്ഷരിയുമാണ് നയിച്ചത്. ഇരുവരും ഇടയിലെക്കാട് സ്വദേശികളാണ്. ടീം അംഗങ്ങൾ: സാരംഗ്, അദ്വൈത്, സൂര്യ നാരായണൻ, നന്ദകിഷോർ, അബ്ദുല്ല. പെൺകുട്ടികൾ: ആരാധന, ശ്രുതി, അഭിനന്ദ, രേവതി, നീലിമ. ബിജു ഇടയിലെക്കാടാണ് പരിശീലകൻ. അശ്വിൻ അജിത്ത്, ജയശ്രീ, ശശികല എന്നിവരാണ് മാനേജർമാർ.

