Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബജറ്റിന്​​ കാതോർത്ത്​...

ബജറ്റിന്​​ കാതോർത്ത്​ കാസർകോട്​

text_fields
bookmark_border
ബജറ്റിന്​​ കാതോർത്ത്​ കാസർകോട്​
cancel
camera_alt

പ്രവൃത്തി പുരോഗമിക്കുന്ന മെഡിക്കൽ കോളജ്​ ആശുപത്രി സമുച്ചയം

വീണ്ടുമൊരു ബജറ്റുകൂടി എത്തു​േമ്പാൾ പ്രതീക്ഷയുടെ നെറുകയിലാണ്​ ജില്ല. ഒരുപാട്​ പ്രതീക്ഷകളു​ണ്ട്​. കുന്നോളം പ്രതീക്ഷിച്ച്​ അവസാനം കിട്ട​ുന്ന കുന്നിക്കുരുവോളം പോരാ കാസർകോടൻ ജനതക്ക്​. അവഗണനയുടെ സ്​ഥിരം രീതിക്ക്​ ഇത്തവണയെങ്കിലും ഒരറുതിയാണ്​ പ്രതീക്ഷിക്കുന്നത്​.

പ്രതീക്ഷയോടെ മെഡിക്കൽ കോളജ്​

ജില്ലയുടെ ആരോഗ്യരംഗമാണ്​ കോവിഡ്​ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത്​. തറക്കല്ലിട്ട്​ എട്ടാം വർഷത്തിലേക്കു​ കടന്നിട്ടും പദ്ധതി പാതിവഴിയിൽപോലും എത്തിയിട്ടില്ല. 2013 നവംബർ 30ന്​ തറക്കല്ലിട്ട കോളജി​െൻറ അക്കാദമിക്​ ബ്ലോക്ക്​ മാത്രമാണ്​ പൂർത്തിയായത്​. ആശുപത്രി സമുച്ചയത്തി​െൻറ പ്രവൃത്തി നടക്കുന്നു. ഫണ്ടി​െൻറ കുറവുതന്നെയാണ്​ ഏറ്റവും വലിയ പ്രശ്​നം. സംസ്​ഥാന ബജറ്റിൽ മെഡിക്കൽ കോളജിന്​ കൂടുതൽ തുക ലഭ്യമാക്കുമെന്നുതന്നെയാണ്​ പ്രതീക്ഷ.

ജില്ലയുടെ ഏറ്റവും പ്രധാന ആവശ്യമെന്ന നിലക്ക്​ മെഡിക്കൽ കോളജിനെ സർക്കാർ പരിഗണിക്കുമെന്നാണ്​ ജനപ്രതിനിധികളും പറയുന്നത്​. 2012 മാർച്ച്​ 24ലെ ഉത്തരവുപ്രകാരം യു.ഡി.എഫ്​ സർക്കാറാണ്​ മെഡിക്കൽ കോളജ്​ പ്രഖ്യാപിച്ചത്​. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനനിമിഷമായിരുന്നു അത്​. മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾക്കൊപ്പമാണ്​ ഇൗ പ്രഖ്യാപനം​.

ഇൗ കോളജുകളെല്ലാം യാഥാർഥ്യമായിട്ടും കാസർകോടി​േൻറത്​ അക്കാദമിക​ ​ബ്ലോക്കിലൊതുങ്ങി. ആശുപത്രി സമുച്ചയത്തി​െൻറ ശിലാസ്​ഥാപനം 2018 നവംബർ 25ന്​ മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു. കിറ്റ്​കോ ലിമിറ്റഡിനാണ്​ നിർമാണ കരാർ. 67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ്​ ലക്ഷ്യം. 28,268.93 ലക്ഷം രൂപയാണ്​ അടങ്കൽ തുക. അക്കാദമിക​ ബ്ലോക്ക്​ കോവിഡ്​ ആശുപത്രിയാണിപ്പോൾ. 166 ബെഡുകളാണ്​ കോവിഡ്​ ചികിത്സക്ക്​ ഒരുക്കിയത്​. മെഡിക്കൽ കോളജ്​ ആവണമെങ്കിൽ ഇനിയും ഒരുപാട്​ ജോലികൾ ബാക്കിയുണ്ട്​. എല്ലാ വകുപ്പുകളും സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്​. വിദ്യാർഥികളെ പ്രവേശിപ്പിക്കുകയും വേണം.

കാണിയൂരിലേക്ക്​ റെയിൽപാതയുണ്ടോ?

കാസർകോട്​: ജില്ലയുടെ സമഗ്ര വികസനത്തി​െൻറ റെയിൽ പാതയായേക്കാവുന്ന കാഞ്ഞങ്ങാട്​ കാണിയൂർ റെയിൽവേ പദ്ധതിയിൽ സംസ്​ഥാന സർക്കാറിന ്​ താൽപര്യമുണ്ടോയെന്ന്​ ബജറ്റിലറിയാം. ബജറ്റിൽ ഇൗ പാതക്ക്​ ടോക്കൺ ഫണ്ട്​ ഉൾപെടുത്തിയാൽ പ്രതീക്ഷക്ക്​ വകയുണ്ട്​.

ഫണ്ട്​ വകയിരുത്തിയില്ലെങ്കിൽ പാതയെന്ന സ്വപ്​നത്തി​െൻറ പാളം സംസ്​ഥാനം തന്നെ മറിച്ചിട്ടു. കേരള റെയിൽവേ വികസന ​േകാർപറേഷനാണ്​ ധനമന്ത്രിക്ക്​ ശിപാർശ നൽകേണ്ടത്​. കേന്ദ്ര പദ്ധതിയാണിത്​. സ്​ഥലം എം.എൽ.എയായ മുൻമന്ത്രി ഇ. ചന്ദ്രശേഖരനും ശിപാർശക്കത്ത്​ നൽകാം. പദ്ധതിയിൽ സർക്കാറിന് താൽപര്യമുണ്ടെങ്കിൽ എന്തെങ്കിലും സൂചന കാണും. ബജറ്റ്​ മുഖ്യമന്ത്രിയുൾപ്പടെ ആരും കാണാത്ത രഹസ്യമാണെന്നാണ്​ കരുതാറ്​. എന്നാൽ, അതി​െൻറയെല്ലാം അപ്പുറത്ത്​ ബജറ്റ്​ മുന്നണിയുടെ രാഷ്​ട്രീയ തീരുമാനമാകാറാണ്​ പതിവ്​. തലശേരി മൈസൂർ പാതയു​െട സർവേക്ക്​ റെയിൽവേ മന്ത്രാലയം നിർദേശം നൽകിയ​ിട്ടുണ്ട്​.

ഇൗ പദ്ധതിക്ക്​ ബജറ്റിൽ എന്ത്​ പ്രാധാന്യമാണ്​ നൽകിയത്​ എന്നും ​കാത്തുനിൽക്കുകയാണ്​ കാസർകോട്​. മൊത്തം ചെലവി​െൻറ 25 ശതമാനമായ 350 കോടി രൂപമാത്രമാണ്​ സംസ്​ഥാന സർക്കാറിനു നൽകേണ്ടിയിരുന്നത്​. തലശേരി-മൈസൂർപാത ഏറെ ശ്രമകരവും വനത്തിലൂടെയുള്ള റെയിൽപാത നിർമാണത്തിനെതിരെ ജനകീയ പ്രക്ഷോഭസമിതി സജീവവും ആയിരിക്കെ ഇൗ പാതക്കാണ്​ മുൻതൂക്കം. 7000 കോടി രൂപ ചെലവിൽ നിർമിക്കുന്ന തലശേരി-​െമെസൂർ പാത പത്ത്​ കിലോമീറ്റർ വനാന്തര തുരങ്കമാണ്​. 1450 കോടി രൂപ മാത്രം ചെലവുള്ള 91 കിലോമീറ്റർ കാഞ്ഞങ്ങാട്​-കാണിയുർ റെയിൽപാതക്ക്​ വനനഷ്​ടവും ഇല്ല. ജനപിന്തുണയുമുണ്ട്​. ഏറ്റവും എളുപ്പത്തിൽ സാധ്യമായ പാത ഉപേക്ഷിച്ച്​ തലശേരി-മൈസൂർപാത പരിഗണിക്കുന്നതിനു കണ്ണൂരിൽനിന്നും രാഷ്​ട്രീയ പിന്തുണ ഏറെയുണ്ട്​ എന്നാണ്​ കാരണം എന്ന്​ പറയുന്നത്​.

വ്യവസായ പാർക്കിൽ കണ്ണുംനട്ട് ചീമേനിക്കാർ

ഐ.ടി പാർക്ക് പ്രദേശം


ചെറുവത്തൂർ: പിണറായിയുടെ നേതൃത്വത്തിൽ രണ്ടാമതും മന്ത്രിസഭ അധികാരമേറ്റതിൽ പ്രതീക്ഷയോടെ നിൽക്കുകയാണ് ചീമേനിവാസികൾ. കാസർകോട് ജില്ലയുടെ മുഖം മാറ്റുന്ന വിധത്തിൻ വൻ വികസന കുതിപ്പിന് കാരണമായേക്കാവുന്ന വ്യവസായ പാർക്കിന് പുതിയ ബജറ്റിൽ തുക അനുവദിക്കുമെന്ന വിശ്വാസത്തിലാണ് ഇവിടെയുള്ളവർ. ഏറെ കൊട്ടിഘോഷിച്ച് തറക്കല്ലിട്ടിട്ടും പാർട്ടി ഗ്രാമത്തിൽ ഒരു സ്വപ്ന പദ്ധതിക്ക് ചിറക് മുളക്കാത്തതി‍െൻറ പേരിൽ ഇടതു സർക്കാരും, സ്ഥലം എം.എൽ.എയും പ്രതിക്കൂട്ടിൽ തന്നെയാണ്.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തറക്കല്ലിട്ട പാർക്കാണ് ഇന്ന് സംരക്ഷിക്കാൻ ആളില്ലാതെ നാശോന്മുഖമായത്. മൂന്നു കോടി രൂപ ചെലവിലാണ് പാർക്കിന് ചുറ്റുമതിൽ പണിതത്. ഉയർന്നമതിലും അതിനു മുകളിൽ കമ്പിവേലിയും കൊണ്ട് സുരക്ഷിതമാണ് പ്രദേശം. എന്നാൽ, ഗേറ്റുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നതിനാൽ ആർക്കും എപ്പോഴും കടന്നുചെല്ലാൻ കഴിയും. പാർക്കിന് ഇരു ഭാഗത്തു കൂടി പ്രധാന റോഡുകൾ കടന്നുപോകുന്നുണ്ട്. ചീമേനിയിൽ നിന്നും കാങ്കോലി ലേക്കുള്ള റോഡരികിൽ നിന്നുമാണ് കൂടുതൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അകത്തേക്ക് വീഴാത്ത മാലിന്യങ്ങൾ റോഡരികിൽ ചിതറിക്കിടക്കുന്നു.

വാഹനങ്ങൾ വഴി പാർക്കിനകത്തും മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഐ.ടി. പാർക്ക് വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പ്രദേശം ഇപ്പോൾ മാലിന്യ കേന്ദ്രമായിരിക്കുകയാണ്. മാലിന്യം വലിച്ചെറിയാൻ സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണിവിടം. പാർക്കിനകത്തും പുറത്തും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. ഐ.ടി പാർക്കിനുപകരം വ്യവസായ പാർക്ക് വരുമെന്ന പ്രതീക്ഷയിൽ കാട്കയറി കിടക്കുകയാണ് 100 ഏക്കർ പ്രദേശം. തെരുവുനായ്ക്കൾ ഈ പ്രദേശത്ത് ഏറെയുണ്ട്. ചീമേനി ടൗണിലും ഇവ എത്തുന്നു. കാട്കയറി കിടക്കുന്ന പാർക്കിനകത്ത് കുറുക്കന്മാരും കാട്ടുപന്നികളും മയിലുകളും ഏറെയുണ്ട്.

പാർക്കിനകത്ത് നിരവധി കശുമാവുകളുണ്ട്. കശുവണ്ടി കാലത്ത് പെറുക്കിയെടുക്കാൻ ചിലർ പാർക്കിൽ കയറാറുണ്ട്. പാർക്കി‍െൻറ ഗേറ്റിന് നാട്ടുകാർ ഇട്ട പൂട്ടുകൾ തല്ലി പൊളിക്കുക പതിവാണ്. കരാറുകാരൻ പെട്ടെന്ന് പാതിവഴിയിലാണ് നിർമാണം ഉപേക്ഷിച്ചത്. നിരവധി കോൺക്രീറ്റ് കമ്പികളും നിർമാണ സാമഗ്രികളും ഉണ്ടായിരുന്നു. ഇവ ഭൂരിപക്ഷവും നഷ്​ടപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഐ.ടി പാർക്കിന് ചുറ്റുമുള്ള റോഡരികിൽ ഉയരത്തിൽ കാടുകൾ കയറി നിൽക്കുന്നതിനാൽ വാഹനങ്ങളിൽ വന്ന് മാലിന്യം വലിച്ചെറിയുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടില്ല.

ഭെൽ മാറി കെൽ ആവുമോ ?

കാസർകോട്​: ഒര​ുവർഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന കാസർകോട്​ ​ഭെൽ-ഇ.എം.എൽ യൂനിറ്റ്​ തുറക്കുന്നതിനുള്ള സാധ്യതകൾ തുറന്നിരിക്കുകയാണ്​. കമ്പനിയുടെ 51 ശതമാനം ഒാഹരി ഭെൽ കേരളത്തിന്​ ​കൈമാറാനുള്ള തീരുമാനത്തിന്​ കേന്ദ്ര വ്യവസായ വകുപ്പ്​ അംഗീകരിച്ച വേളയിലാണ്​ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്​. ഒാഹരി ഏറ്റെടുക്കാൻ സംസ്​ഥാനം നേരത്തേ തീരുമാനിച്ചെങ്കിലും കേന്ദ്രസർക്കാർ തുടർനടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല.

കേരളത്തിന്​ അനുകൂലമായ ഉത്തരവ്​ ദിവസങ്ങൾക്കുമുമ്പാണ്​ ഭെൽ ആസ്​ഥാനത്തുനിന്ന്​ സംസ്​ഥാന വ്യവസായ വകുപ്പിന്​ ലഭിച്ചത്​. പുതിയ വ്യവസായ മന്ത്രിയായി പി. രാജീവ്​ ചുമതലയേറ്റവേളയിൽ കാസർകോട്​ എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്​ ഇക്കാര്യം നേരിട്ട്​ ബോധ്യപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. ഭെൽ കൈമാറുന്ന ഷെയറുകൾ കൈപ്പറ്റുന്നതോടെ പഴയ കെൽ യൂനിറ്റ്​ പുനഃസ്​ഥാപിക്കാൻ കഴിയും.

ഭെൽ ഇലക്​ട്രിക്കൽ മെഷീൻസ്​ ലിമിറ്റഡി​െൻറ ഡയറക്​ടർ ബോർഡിൽനിന്ന്​ ഭെൽ പ്രതിനിധികൾ രാജിവെക്കാനും പകരം കേരളത്തിൽനിന്നുള്ള പ്രതിനിധികളെ നിയമിക്കാനും ധാരണയായിട്ടുണ്ട്​. ഏഴംഗ ഡയറക്​ടർ ബോർഡിലെ ആറു പേരാണ്​ ഭെൽ പ്രതിനിധികൾ. സംസ്​ഥാന വ്യവസായ വകുപ്പ്​ അഡീഷനൽ സെക്രട്ടറി മാത്രമാണ്​ കേരളത്തിൽനിന്നുള്ളത്​. ഷെയറുകൾ ഏറ്റെടുത്ത്​ കമ്പനി വീണ്ടും തുറക്കുന്നതിനും അറ്റകുറ്റപ്പണിക്കും ജീവനക്കാർക്ക്​ ആശ്വാസമായ സഹായം പ്രഖ്യാപിക്കാനും തുക ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്​. വലിയ ബാധ്യതകളില്ലാതെതന്നെ കാസർകോടി​െൻറ പൊതുമേഖല സ്​ഥാപനം തുറക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ.

'പെരിയ' പ്രതീക്ഷ പുലരണം

പെരിയ എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലം

കാഞ്ഞങ്ങാട്: കഴിഞ്ഞ ബജറ്റിൽ 1.5 കോടി രൂപ വകയിരുത്തിയതോടെ പെരിയ എയർ സ്ട്രിപ്പിന്​ വീണ്ടും പ്രതീക്ഷയുടെ ചിറകുമുളച്ചുവെങ്കിലും തുടർനടപടിയൊന്നുമില്ലാത്തത് നിരാശയുണ്ടാക്കുന്നു.

പെരിയ വില്ലേജിലെ കനിംകുണ്ടിൽ എയർസ്ട്രിപ് (ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന ചെറിയ വിമാനത്താവളം) സ്ഥാപിക്കാൻ 2011ലാണ്​ സർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത്. അതുപ്രകാരം ബി.ആർ.ഡി.സി സ്ഥലമെടുപ്പിന് പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. എയർസ്ട്രിപ്പിനായി പെരിയ വില്ലേജിലെ 322, 341 സർവേ നമ്പറുകളിൽപെടുന്ന 80.41 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. അതിൽ 51.65 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും 28.76 ഏക്കർ സ്ഥലം സർക്കാറി​െൻറതുമാണ്. 2010ലാണ് എയർസ്ട്രിപ്പി​െൻറ സാധ്യതാ പഠനത്തിനായി ബി.ആർ.ഡി.സി സിയാലിനെ ഏൽപിച്ചത്.

2012ൽ അവരുടെ പഠന റിപ്പോർട്ട് ബി.ആർ.ഡി.സിക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ എയർസ്ട്രിപ് യാഥാർഥ്യമാക്കുമെന്ന്​ കഴിഞ്ഞ ജില്ലപഞ്ചായത്തി​െൻറ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സമിതിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തെ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി. നായരാണ്​ പെരിയ വില്ലേജിലെ കനിംകുണ്ടിലെ എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ച്​ റിപ്പോർട്ട് നൽകിയത്.

ഇതാദ്യമായാണ്​ പെരിയ എയർസ്ട്രിപ്പിനായി ഇത്രയും തുക ബജറ്റിൽ നീക്കിവെക്കുന്നത്. ഉദുമ മണ്ഡലത്തിൽ എയർസ്ട്രിപ്പിന്​ പുറമെ സ്പിന്നിങ് മിൽ വിപുലീകരണത്തിന് അഞ്ചു​ കോടിയും ബി.ആർ.ഡി.സിക്ക്​ 2.5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Show Full Article
TAGS:kasaragodkerala budget
News Summary - kasaragod's hope in kerala budget
Next Story