Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട്​: മുസ്​ലിം...

കാസർകോട്​: മുസ്​ലിം ലീഗിൽ അനിശ്ചിതത്വം തുടരുന്നു

text_fields
bookmark_border
കാസർകോട്​: മുസ്​ലിം ലീഗിൽ അനിശ്ചിതത്വം തുടരുന്നു
cancel

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സം​ബ​ന്ധി​ച്ച് മു​സ്​​ലിം​ലീ​ഗി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. നി​ല​വി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് മൂ​ന്നു ടേം ​പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും പു​തി​യ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു.

എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ ജി​ല്ല നേ​തൃ​ത്വ​ത്തി​നാ​യി​ട്ടി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ഉ​റ​ച്ച നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. കെ.​എം. ഷാ​ജി​യെ കാ​സ​ർ​കോ​ട്​ മ​ത്സ​രി​പ്പി​ച്ച്​ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ഒ​രു ശ്ര​മം ന​ട​ത്തി​യി​രു​ന്നു. മു​സ്​​ലിം​ലീ​ഗ് ജി​ല്ല നേ​തൃ​യോ​ഗം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ട എ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട്​ അ​യ​ച്ച​തോ​ടെ ഷാ​ജി​യു​ടെ വ​ര​വ് വ​ഴി​യി​ൽ ത​ങ്ങി.

കാ​സ​ർ​കോ​ടി​ന്റെ സാ​ഹ​ച​ര്യ​ത്തി​ന് ഷാ​ജി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അ​നു​യോ​ജ്യ​മ​ല്ല എ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ച​ത് ഷാ​ജി​യെ അം​ഗീ​ക​രി​ക്കി​ല്ല എ​ന്ന തീ​രു​മാ​ന​മാ​യി. പ​ക​രം ജി​ല്ല നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് പേ​രു​ക​ൾ ഉ​യ​ർ​ന്നു. പു​റ​മെ​നി​ന്ന് സ്ഥാ​നാ​ർ​ഥി വേ​ണ്ട എ​ന്ന താ​ൽ​പ​ര്യ​ത്തി​ൽ ജി​ല്ല നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യെ​ങ്കി​ലും പ​ക​ര​മൊ​രു പേ​രി​ൽ എ​ത്തി​ച്ചേ​രാ​ൻ നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​ഞ്ഞ​തു​മി​ല്ല.

ര​ണ്ടു പേ​രു​ക​ളി​ൽ നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജി​ല്ല പ്ര​സി​ഡ​ന്റ്​ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യും ട്ര​ഷ​റ​ർ മു​നീ​ർ ഹാ​ജി​യു​മാ​ണ് മു​ന്നി​ലു​ള്ള​ത്. ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ട എ​ന്ന ജി​ല്ല നേ​തൃ​ത്വ​ത്തി​ന്റെ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ട എ​ന്ന കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ ന​ട​ന്ന ച​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ് മാ​ഹി​ൻ ഹാ​ജി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു. കാ​സ​ർ​കോ​ട്​ നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യു​ള്ള​ത്​ ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ർ ഹാ​ജി​യാ​ണ്. ജി​ല്ല പ്ര​സി​ഡ​ന്റി​നെ മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് ട്ര​ഷ​റ​റെ മ​ത്സ​രി​പ്പി​ക്കാ​ൻ എ​തി​ർ​പ്പു​ണ്ട്.

പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ത​ർ​ക്ക​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ സ​മ​വാ​യം നി​ല​യി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ലേ​ക്ക് ത​ന്നെ സ്ഥാ​നാ​ർ​ഥി​ത്വം ചെ​ന്നെ​ത്തു​ക​യാ​ണ്. മ​ല​പ്പു​റം ക​ഴി​ഞ്ഞാ​ൽ മു​സ്‍ലിം​ലീ​ഗി​ന്റെ ര​ണ്ടാ​മ​ത്തെ ശ​ക്തി​കേ​ന്ദ്രം കാ​സ​ർ​കോ​ടാ​ണ്. അ​ടു​ത്ത സ​ർ​ക്കാ​ർ യു.​ഡി.​എ​ഫി​ന്റേ​താ​ണെ​ങ്കി​ൽ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് കാ​സ​ർ​കോ​ട് ജി​ല്ല​യെ​യും പ​രി​ഗ​ണി​ക്കേ​ണ്ടി വ​രും. മൂ​ന്നു​ത​വ​ണ എം.​എ​ൽ.​എ ആ​യി​ട്ടും എ​ൻ.​എ. നെ​ല്ലി​ക്കു​ന്നി​ന് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​യ​മ​സ​ഭ​യി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ൾ മ​ന്ത്രി​യാ​കു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​കും. എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഒ​റ്റ പ​രി​ഹാ​രം എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കു​ക എ​ന്ന​താ​കും എ​ന്ന് ലീ​ഗി​ലെ ചേ​രി​യി​ൽ​പെ​ടാ​ത്ത നേ​താ​ക്ക​ൾ ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueKasaragod
News Summary - Kasaragod: Uncertainty continues in Muslim League
Next Story