കാസർകോട് ഉപജില്ല സ്കൂൾ കലോത്സവം തുടങ്ങി
text_fieldsകാസർകോട് ഉപജില്ല സ്കൂൾ കലോത്സവ ഉദ്ഘാടനച്ചടങ്ങിൽ വിദ്യാർഥികൾ സ്വാഗതഗാനം അവതരിപ്പിച്ചപ്പോൾ
കാസർകോട്: കാസർകോട് ഉപജില്ല സ്കൂൾ കലോത്സവം കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും മുനിസിപ്പൽ ചെയർമാനുമായ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും റിയാലിറ്റി ഷോ ഫെയിമുമായ സുരേഷ് പള്ളിപ്പാറ മുഖ്യാതിഥിയായി.
ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തെ ആദരിച്ചു. ലോഗോ ഡിസൈൻ ചെയ്ത വി.പി. ജ്യോതിഷ് കുമാറിന് സ്നേഹാദരം നൽകി. ഷംസീദ ഫിറോസ്, ഖാലിദ് പച്ചക്കാട്, രജനി പ്രഭാകരൻ, രഞ്ജിത, വി.എസ്. ബിജുരാജ്, റോജി ജോസഫ്, ടി. പ്രകാശൻ, അഗസ്റ്റിൻ ബർണാഡ്, എൻ.കെ. ഉദയകുമാർ, ആൻസി മാത്യു തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ പി.കെ. സുനിൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അശോകൻ കുണിയേരി നന്ദിയും പറഞ്ഞു. അധ്യാപകൻ അശോകൻ കുണിയേരി എഴുതി സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് പാടിയ സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

