Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട്​ മെഡി.കോളജ്​...

കാസർകോട്​ മെഡി.കോളജ്​ വീണ്ടും ഓർമപ്പെടുത്തി ‘മാധ്യമം’

text_fields
bookmark_border
കാസർകോട്​ മെഡി.കോളജ്​ വീണ്ടും ഓർമപ്പെടുത്തി ‘മാധ്യമം’
cancel

ബ​ദി​യ​ടു​ക്ക: പൂ​ർ​ത്തി​യാവാ​ത്ത കാ​സ​ർ​കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യു​ള്ള നി​ര​ാഹാ​ര സ​മ​ര സൂ​ച​ന വൈ​റ​ലാ​വു​ന്നു. 2013 ന​വം​ബ​ർ 30ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജ് 2023 പ​കു​തി ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​വാ​തെ കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ട​ക്കയാ​ത്ര​യെ ഓ​ർ​മ​പ്പെ​ടു​ത്തി ‘ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് നീ​തി കാ​ട്ടു​മോ?’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ഈ ​സ​ാഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ത്തി​യാ​ക​ാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ക്ഷി രാ​ഷ്ട്രീ​യം മ​റ​ന്ന് എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​ർ ചേ​ർ​ന്ന് ജു​ലൈ 29ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​തി​ചെ​യ്യു​ന്ന ഉ​ക്കി​ന​ടു​ക്ക​യി​ൽ ഒ​രു ദി​വ​സ​ത്തെ സൂ​ച​നാ നി​ര​ാഹാ​ര സ​മ​രം ന​ട​ത്താ​ൻ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. വാ​ട്​​സ്​​ആ​പി​ലൂ​ടെ സ​മ​ര​ത്തി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ച് പ്ര​ച​ര​ണം സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ‘എ​ല്ലാ​വ​രും കൈ​കോ​ർ​ക്ക​ണം, സ​മ​ര​ത്തി​ലൂ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ന്ത​മാ​ക്കാം’ എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഇ​തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Medical College
News Summary - Kasaragod Medical College once again reminded 'Madhyam'
Next Story