Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോ​െടന്താ...

കാസർകോ​െടന്താ കേരളത്തി​ലല്ലേ?

text_fields
bookmark_border
കാസർകോ​െടന്താ കേരളത്തി​ലല്ലേ?
cancel

കാസർകോട്​: തമാശക്കാണേലും കാസർകോട്ടുകാരു​ടെ സ്​ഥിരം ചോദ്യമാണിത്​. നിസ്സഹായതകൾക്കപ്പുറം കൃത്യമായ രാഷ്​ട്രീയമുണ്ട്​ ആ ചോദ്യത്തിൽ. പുറംപോക്കിൽ കഴിയുന്നവ​െൻറ നെടുവീർപ്പുമായതിന്​ സാമ്യമുണ്ട്​. ആരാണീ അവഗണനക്ക്​​ കാരണം എന്നുചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ, സംസ്​ഥാന സർക്കാർ. സംസ്​ഥാന ബജറ്റ്​ ഒന്ന്​ ശ്രദ്ധിച്ചാൽ അത്​ വ്യക്​തം.

തമാശക്കുപോലും ബജറ്റിൽ കാര്യമായി ഒരുവിഹിതവും ഉണ്ടാവില്ല. ഇനി ഉണ്ടായാൽ തന്നെ അതങ്ങ്​ തേഞ്ഞു​മാഞ്ഞു​േപാവും. അല്ലെങ്കിൽ ഫണ്ടില്ലെന്ന മറുപടി. കാസർകോടി​െൻറ പിന്നാക്കാവസ്​ഥ പഠിച്ച മുൻ ചീഫ്​ സെക്രട്ടറി ഡോ. പി. പ്രഭാകരൻ 2012ൽ സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ട്​ മാത്രം മതി ഒരു നാടി​െൻറ ദയനീയാവസ്​ഥ മനസ്സിലാക്കാൻ. ജില്ലയിലെ സർവ മേഖലകളിലെയും സമ്പൂർണ പിന്നാക്കാവസ്​ഥ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.

സ്​കൂളുകൾ കുറവ്​, സീറ്റും

2011ലെ സെൻസസ്​ പ്രകാരം 13,02,600 ആണ്​ ജില്ലയിലെ ജനസംഖ്യ. ഇതിന്​​ ആനുപാതികമായി ആശുപത്രിയോ വിദ്യാഭ്യാസ സ്​ഥാപനങ്ങളോ ഇല്ല. ഇക്കാര്യം പ്രഭാകരൻ കമീഷൻ റിപ്പോർട്ട്​ അടിവരയിട്ട്​ പറയുന്നു.

19,354 പേരാണ്​ ഇൗ വർഷം എസ്​.എസ്​.എൽ.സി പരീക്ഷ എഴുതിയത്​. ഫലം വരു​േമ്പാഴാണ്​ പ്ലസ്​ ടു സീറ്റി​െൻറ കുറവ്​ വ്യക്​തമാവുക. അൺ എയ്​ഡഡ്​ ഉൾപ്പെടെ 12,999 പ്ലസ്​ടു സീറ്റാണ്​ ജില്ലയിലുള്ളത്​. ഇതിൽ ചില സംവരണ സീറ്റുകളിൽ ആളില്ലാതെ ഒഴിഞ്ഞുകിടക്കും​. അങ്ങനെ വരു​േമ്പാൾ പ്ലസ്​ ടു സീറ്റ്​ ലഭ്യത പിന്നെയും കുറയും.

അപേക്ഷകരാവ​െട്ട ഇരുപതിനായിരത്തോളവും. കഴിഞ്ഞവർഷം 19874 പേരാണ്​ പ്ലസ് ​വൺ സീറ്റിന്​ അപേക്ഷിച്ചത്​. വൻ ഫീസ്​ നൽകിയിട്ടും ഏഴായിരത്തോളം പേർക്ക് അൺ എയ്​ഡഡിൽ പോലും സീറ്റ്​ ലഭ്യമല്ലാത്ത സ്​ഥിതിയാണ്. ജനസംഖ്യയിൽ കാസർകോടിനേക്കാൾ കുറവുള്ള പത്തനംതിട്ടയിൽ പ്ലസ്​ ടു സീറ്റ്​ ഒഴിഞ്ഞുകിടക്കു​േമ്പാഴാണ്​ ഇൗ ദുരവസ്​ഥയെന്നോർക്കണം.

അധ്യാപക ക്ഷാമം

ജില്ലയിലെ സ്​കൂളുകളിലെ അടിസ്​ഥാന സൗകര്യം വളരെ താഴ്​ന്ന നിലവാരത്തിലാണ്​. അപൂർവം ചില സ്​കൂളുകൾ വേറിട്ടുനിൽക്കുന്നുവെന്നല്ലാതെ പൊതുമേഖലയിൽ നല്ലൊരു ശതമാനം സ്​കൂളുകളിലും മോശം സാഹചര്യമാണുള്ളത്​. ക്ലാസ്​മുറി, ലൈബ്രറി, ഫർണിച്ചർ, കുടിവെള്ളം, മൂത്രപ്പുര, കക്കൂസ്​, കളിസ്​ഥലം, ചുറ്റുമതിൽ തുടങ്ങിയെല്ലാം അവഗണനയുടെ മികച്ച ഉദാഹരണങ്ങൾ​.

അധ്യാപക തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ്​ മറ്റൊരു പ്രധാന ​പ്രശ്​നം. പലയിടത്തും ​ദിവസ വേതനക്കാർ. ഹയർസെക്കൻഡറി മേഖലയിൽ നൂറുകണക്കിന്​ അധ്യാപകരുടെ ഒഴിവുണ്ട്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ പലയിടത്തും പ്രിൻസിപ്പൽമാരില്ല. ഹൈസ്കൂൾ മേഖലയിൽ 198 അധ്യാപകരുടെ ഒഴിവ്. പ്രൈമറി മേഖലയിൽ ഹെഡ്​മാസ്​റ്റർമാരുടെ തസ്​തിക ​വരെ ഒഴിഞ്ഞുകിടക്കുന്നു. പി.എസ്​.സി റാങ്ക്​ലിസ്​റ്റും തൊഴിലില്ലായ്​മയും നിലനിൽക്കു​േമ്പാഴാണ്​ ഇൗ അവസ്​ഥ.

ഉന്നത വിദ്യാഭ്യാസം അതിദയനീയം

ജില്ലയിൽ ഏറ്റവും പ്രയാസം നേരിടുന്നത്​ ഉന്നത വിദ്യാഭ്യാസ രംഗത്താണ്​. ഡിഗ്രി-പി.ജി തലത്തിൽ ആകെ സീറ്റ്​ 1754 എണ്ണം​. പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ വിഭാഗങ്ങളിലായി 16645 ക​​​ുട്ടികളാണ്​ ഇൗ വർഷം ജില്ലയിൽ പ്ലസ് ​ടു പരീക്ഷയെഴുതിയത്​. പരിമിതമായ ഡി​ഗ്രി സീറ്റുകളിലേക്ക്​ ഒരുലക്ഷത്തോളം വരെയാണ്​ അപേക്ഷകർ. ജില്ലയിൽ ഹയർ സെക്കൻഡറി കഴിഞ്ഞുവരുന്ന മഹാഭൂരിഭാഗം വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതയില്ല.

ഇത്തമൊരു സാഹചര്യം സംസ്​ഥാനത്ത്​ ഒരു ജില്ലയിലുമില്ല. പുതിയ കോഴ്​സുകളും ബാച്ചുകളും അനുവദിക്കു​േമ്പാഴും ജില്ലക്ക്​ പേരിനുമാത്രം. പ്രഫഷനൽ കോഴ്​സുകളുടെയും സീറ്റി​െൻറയും കാര്യത്തിലും വളരെ ദയനീയം. ജില്ലയിൽ ഒരു എൻജിനീയറിങ്​ കോളജ്​ ആണുള്ളത്​. എൽ.ബി.എസി​െൻറ ഇൗ കോളജിലാവ​െട്ട നല്ലൊരു ശതമാനവും അൺ എയ്​ഡഡ്​ കോഴ്​സുകളും. ലോ കോളജ്​ ഇല്ല. സർക്കാർ തലത്തിൽ നേരത്തേ അനുവദിച്ചെങ്കിലും സ്​ഥലംപോലും കണ്ടെത്താനായില്ല.

​കേന്ദ്ര സർവകലാശാല

പെരിയയിലെ കേന്ദ്ര സർവകലാശാലയാണ്​ തലയുയർത്തി നിൽക്കുന്ന ജില്ലയിലെ ഏക സ്​ഥാപനം. 30ഒാളം പി.ജി പഠനവകുപ്പുകളാണ്​ ഇവിടെയുള്ളത്​. പോരായ്​മകൾ ഏറെയുണ്ടെങ്കിലും പരിഹരിച്ചുവരുന്നുണ്ട്​.

യു.ജി കോഴ്​സുകൾ ഇല്ലെന്നതാണ്​ ഏറ്റവും വലിയ പോരായ്​മ. ആകെയുള്ള യു.ജി കോഴ്​സായ ഇൻറർനാഷനൽ റിലേഷൻസ്​ തിരുവനന്തപുരം സെൻററിലാണ്​. കേന്ദ്ര സർവകലാശാലയുടെ കാപിറ്റൽ സെൻറർ എന്ന നിലക്കാണ്​​ ഇൗ സെൻറർ അനുവദിച്ചത്. അതെന്തിനെന്ന്​ ഇപ്പോഴും ആർക്കുമറിയില്ല. മെയിൻ കാമ്പസിൽ യു.ജി കോഴ്​സുകൾ വന്നാൽ നാടിന്​ വലിയ ഉപകാരമാവും.

യു.ജി കോഴ്​സുകൾ പഠിക്കാൻ സൗകര്യമില്ലാത്ത ജില്ലയിൽ പി.ജി കോഴ്​സ്​ ഉണ്ടായി​െട്ടന്ത്​ കാര്യം എന്നാണ്​ വിദ്യാർഥികളുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newsshortage of teachers
News Summary - Kasaragod is not in Kerala
Next Story