Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓണത്തിരക്കിലമർന്ന്...

ഓണത്തിരക്കിലമർന്ന് നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

text_fields
bookmark_border
ഓണത്തിരക്കിലമർന്ന് നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ
cancel
camera_alt

അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കാസർകോട്: നാട് ഒന്നാകെ ആഘോഷത്തിന്റെ ഓണത്തിരക്കിലമർന്നു; ഇന്ന് ഉത്രാടപച്ചിൽ. മഴ മുന്നറിയിപ്പ് വ്യാപാര സ്ഥാപനങ്ങൾക്കും വഴിയോര കച്ചവടക്കാർക്കും നിരാശ പടർത്തിയിട്ടുണ്ട്. ഉത്രാടം, തിരുവോണം നാളുകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽകണ്ട് കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. കിറ്റുകളും ഓണപ്പുടവകളും നൽകി സന്നദ്ധ സംഘടനകൾ തിരുവോണാഘോഷങ്ങൾ ഗംഭീരമാക്കിതുടങ്ങി.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു

കാസര്‍കോട്‌: നെല്ലിക്കുന്ന്‌ കസബ കടപ്പുറത്തെ രോഗികളും നിര്‍ധനരുമായ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ച്‌ ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ ചന്ദ്രഗിരി. കസബ കടപ്പുറത്ത്‌ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷാഫി നാലപ്പാട്‌ ഓണക്കിറ്റും എന്‍.എ ചാരിറ്റബിള്‍ ഡയറക്‌ടര്‍ ഹസീന അബൂബക്കര്‍ ഓണപ്പുടവയും സമ്മാനിച്ചു. കാസര്‍കോട്‌ നഗരസഭ മുന്‍ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, ആർ. മുകുന്ദൻ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്‌ സ്വാഗതവും നഗരസഭ കൗണ്‍സിലര്‍ രഞ്ജീഷ നന്ദിയും പറഞ്ഞു.

വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി

ചെമ്മനാട്: ഓണാഘോഷത്തിന്റെ ഭാഗമായി പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. ഓണക്കോടിക്കാവശ്യമായ തുക വിദ്യാർഥികൾ തന്നെ കണ്ടെത്തിയാണ് ഈ സ്നേഹസമ്മാനം ഒരുക്കിയത്. പി.ടി.എ പ്രസിഡന്റ് ബി.എച്ച്. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഉദുമ എം.എൽ.എ. കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുൽ മുനീർ, സെക്രട്ടറി സി.എച്ച്. സാജു, സ്കൂൾ കൺവീനർ സി.എച്ച്. റഫീഖ്, സ്റ്റാഫ് സെക്രട്ടറി കെ. സുജാത, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇൻചാർജ് കെ. സജ്‌ന, മുഹമ്മദ് അനസ്, അധ്യാപകരായ സൗറാബി, മുഹമ്മദ് ഉസാം എന്നിവർ സംബന്ധിച്ചു. പരവനടുക്കം വൃദ്ധസദനത്തിലെ സൂപ്രണ്ട് എസ്.എസ്. അരുൺ, മാട്രൻ സുനീത, നസീമ, വിജിത് ലാൽ, മിഥുൻ എന്നിവർ ചേർന്ന് വിദ്യാർഥികളിൽ നിന്ന് ഓണക്കോടി സ്വീകരിച്ചു. ഓണക്കോടി ഏറ്റുവാങ്ങിയ ലക്ഷ്മിയമ്മ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്ദി അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ കെ. സ്വാഗതം പറഞ്ഞു.

കാസർകോട്: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഓണം ആഘോഷവും യാത്രയയപ്പ് സമ്മേളനവും എം.എൽ.എമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. എ.കെ.എം. അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർവിസിൽ നിന്ന് വിരമിക്കുന്ന കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ പ്രവർത്തകൻ സി.എസ്. കൃഷ്ണകുമാർ ബല്ലാളിനെ ആദരിച്ചു. എം.എൽ.എമാരായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.ബി.ആർ.എ പ്രസിഡന്റ് സത്യനാഥൻ നമ്പ്യാർ, വനിതവേദി കൺവീനർ പി. ലത, പി.വി. സുബ്രമണ്യൻ, കെ. ശ്രീരേഖ എന്നിവർ സംസാരിച്ചു. എ. പ്രകാശ് റാവു സ്വാഗതവും കെ.വി. ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

സി.ഡി.എസിന്റെ ഓണം വിപണനമേള

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ ഈ വർഷത്തെ ഓണം വിപണന മേള കിഴക്കുംകരയിൽ ആരംഭിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂലക്കണ്ടം പ്രഭാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. രാഘവൻ, വാർഡ് മെംബർമാരായ കെ.വി. സുകുമാരൻ, ദീപ പ്രവീൺ, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ. സുമതി സ്വാഗതം പറഞ്ഞു. എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. നാല് ദിവസം നീളുന്ന വിപണനമേളയിൽ വിവിധതരം നാടൻ പച്ചക്കറികൾ, നാടൻ ചെണ്ട് മല്ലിപ്പൂ, വിവിധതരം അച്ചാറുകൾ, ബേക്കറി ഐറ്റംസ്, കൂണുകൾ, നെറ്റിപ്പട്ടം എന്നിവ വിൽപനക്കെത്തിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. മാവേലിവേഷവും ഓണപ്പൂക്കളവും വിവിധ കലാകായിക പരിപാടികളും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി. വനിതകളുടെ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, മെഴുകുതിരി കെടുത്തൽ മത്സരം, വനിതകളുടെയും പുരുഷന്മാരുടെയും കമ്പവലി, മ്യൂസിക്കൽ ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ പരിപാടികൾ പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധ നേടി.

പഞ്ചായത്ത് പ്രസിഡൻറ് വി.വി. തുളസി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മൂലക്കണ്ടം പ്രഭാകരൻ അധ്യക്ഷനായി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ. ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവരടക്കം നിരവധി ആളുകൾ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും സമ്മാന വിതരണവും നടന്നു.

കാഞ്ഞങ്ങാട്: മൂലക്കണ്ടം ഷാവേസ് സാസ്‌കാരികസമിതിയുടെയും ഡി.വൈ.എഫ്.ഐ മൂലക്കണ്ടം യൂനിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നല്ലോണം '26 സംഘടിപ്പിച്ചു. ഭഗത് സിങ് നഗറിൽ നടന്ന പരിപാടി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്രോസ് കൺട്രി മത്സരങ്ങൾ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി. തുളസി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡൻറ് സി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൂലക്കണ്ടം പ്രഭാകരൻ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ക്രോസ് കൺട്രി മത്സരത്തിൽ യു.ജി. വിശാഖ്, ആദിൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഗ്രാമപഞ്ചായത്ത് മെംബർ ഷിജി അഭിലാഷ്, ടി.വി. പത്‌മിനി, കെ.പി. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.എം. സുധാകരൻ സ്വാഗതവും ട്രഷറർ വിനോദ് കണ്ണോത്ത് നന്ദിയും പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനം നൽകി

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അതിഞ്ഞാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനം നൽകി വാർഡ് മെംബർ ഖാലിദ് അറബിക്കാടത്ത് ഓണാഘോഷത്തോടനുബന്ധിച്ച് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനവും കിറ്റും വിതരണം ചെയ്തു. വാർഡ് മെംബർ മുൻകൈയെടുത്താണ് തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകിയത്. അതിഞ്ഞാലിൽ നടന്ന ചടങ്ങിൽ ആദ്യ കാല മുസ്‍ലിം ലീഗ് വനിത പി.കെ. പാത്തുമ്മ സ്നേഹസമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡൻറുമാരായ തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ് ഹാജി, അജാനൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ബശീർ ചിത്താരി, ബ്ലോക്ക് മെംബർ പി. അബ്ദുൽ കരീം, വാർഡ് മുസ്‍ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. സുലൈമാൻ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻറ് സി. കുഞ്ഞാമിന വാർഡ് ട്രഷറർ പി.എം. ഫൈസൽ സി.ഡി.എസ് മെമ്പർ സന്ധ്യ, സി.എച്ച്. അസൈനാർ, പി.എം. അഹമ്മദ്, ഫിയാസ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcelebrationKudumbashree onam marketOnam RushKasaragod
News Summary - Kasaragod Embraces Uthradam Rush Amid Heavy Rainfall Warnings for Onam
Next Story