ജില്ല സ്കൂൾ കലോത്സവം സ്റ്റേജിതരം: കാസർകോട് മുന്നിൽ
text_fieldsറവന്യൂ ജില്ലസ്കൂൾ കലോൽസവ സ്റ്റേജിതര മൽസരത്തിന് തുടക്കം കുറിച്ചപ്പോൾ
മൊഗ്രാല്‍: റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിൽ ആദ്യദിനം 146 പോയന്റോടെ കാസര്‍കോട് ഉപജില്ല ഒന്നാംസ്ഥാനത്ത്. ചെറുവത്തൂര്‍ (143) രണ്ടാംസ്ഥാനത്തും ബേക്കല്‍ (142) മൂന്നാം സ്ഥാനത്തുമാണുള്ളത്. ഹൊസ്ദുര്‍ഗ് (139), മഞ്ചേശ്വരം (134), കുമ്പള (129), ചിറ്റാരിക്കാല്‍ (81) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്‌കൂളുകളില്‍ 51 പോയന്റോടെ ഉദുമ ജി.എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്തുള്ളത്. കുമ്പള ജി.എച്ച്.എസ്.എസ്(47) രണ്ടാംസ്ഥാനത്തും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് (38) മൂന്നാംസ്ഥാനത്തുമാണുള്ളത്.
ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ് (33) നാലാമതും പടന്ന വി.കെ.പി.എച്ച്.എം.ആര്‍.വി.എച്ച്.എസ്.എസ് (30) അഞ്ചാംസ്ഥാനത്തുമുണ്ട്. മൊഗ്രാൽ : 64-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്.
ചൊവ്വാഴ്ച രാവിലെ പത്തിന് ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.വി. മധുസൂദനൻ പതാക ഉയർത്തി. പ്രിൻസിപ്പൽ വി.എസ്. ബിനി, ഹെഡ്മാസ്റ്റർ ജെ. ജയറാം, സീനിയർ അസിസ്റ്റന്റ് ജാൻസി, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡൻ്റ് റിയാസ് കരീം, പി.ടി. ബെന്നി, എം.കെ. ആസിഫ്, വിഷ്ണു പാല, എസ്.എം. സിറാജുദ്ദീൻ, അബ്ബാസ് നടുപ്പളം, കല്ലമ്പലം നജീബ്, മാഹീൻ , സുകുമാരൻ, ഗോപാലകൃഷ്ണൻ, ബിജു എന്നിവർ സംസാരിച്ചു. എട്ടു വേദികളിലായി നടന്ന 45സ്റ്റേജിതര ഇനങ്ങളിൽ 355 പേർ പങ്കെടുത്തു.
ഇന്ന്(3) എട്ട് വേദികളിലായി 250-ഓളം കുട്ടികൾ മത്സരിക്കും. നാളെ 35 ഇനങ്ങളിലാണ് മത്സരം. സ്റ്റേജ് മത്സരങ്ങൾ ഈ മാസം 29, 30, 31 തിയതികളിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

