Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിങ് ബൂത്ത് സന്ദർശിച്ച് കാസർകോട് ജില്ലാ കലക്ടർ

text_fields
bookmark_border
കന്നടയിലും അറിയിപ്പുകൾ നൽകുമെന്ന് കലക്ടർ
സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിങ് ബൂത്ത് സന്ദർശിച്ച് കാസർകോട് ജില്ലാ കലക്ടർ
cancel

മഞ്ചേശ്വരം: സംസ്ഥാനത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തായ കുഞ്ചത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ബൂത്ത് ജില്ല കലക്ടർ സന്ദർശിച്ചു. മഞ്ചേശ്വരം, കാസർകോട് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെയും ഒരുക്കം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് വിലയിരുത്തി.

കാസർകോട് ഗവ. കോളജിൽ വോട്ടുയന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളും കലക്ടർ പരിശോധിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തായ കണ്വതീർഥ ഗവ. എൽ.പി സ്കൂൾ പോളിങ് സ്റ്റേഷനും സന്ദർശിച്ചു. കാസർകോട് മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തിൽ ഉൾപ്പെട്ട ആലംപാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പോളിങ് സ്റ്റേഷനും മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്തുകളും കലക്ടർ സന്ദർശിച്ചു.

ഭാഷാ ന്യൂനപക്ഷ മേഖലയിൽ കന്നടയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് കലക്ടർ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kasaragod District Collector visits the state's No. 1 polling booth
Next Story