Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിക്ക് 150 പേർ; സ്ഥാനക്കയറ്റത്തിന് ഏറെ പേർ

text_fields
bookmark_border
പാർട്ടിക്ക് ഏ​ക ആ​ശ്വാ​സം നേ​രി​യ മു​ൻ​തൂ​ക്ക​ത്തി​ലു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​മാ​ണ്
സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിക്ക് 150 പേർ; സ്ഥാനക്കയറ്റത്തിന് ഏറെ പേർ
cancel

കാ​സ​ർ​കോ​ട്: സി.​പി.​എ​മ്മി​​ന്റെ വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു​പി​ന്നാ​ലെ ന​ട​ക്കു​ന്ന വി​പു​ലീ​കൃ​ത ജി​ല്ല ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​യാ​കു​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത തോ​ൽ​വി​യാ​യി​രി​ക്കും. ജി​ല്ല​യി​ൽ എം.​പി​യും എം.​എ​ൽ​എ​മാ​രു​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി സി.​പി.​എം മാ​റി​യി​രി​ക്കു​ന്നു. ഏ​ക ആ​ശ്വാ​സം നേ​രി​യ മു​ൻ​തൂ​ക്ക​ത്തി​ലു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​മാ​ണ്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് സി.​പി.​എ​മ്മി​ന് ഈ ​സ്ഥി​തി​യു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന ഇ​ട​തു​കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന കാ​സ​ർ​കോ​ട് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും​തോ​റും ഭൂ​രി​പ​ക്ഷം​കു​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കാ​തി​രു​ന്ന പാ​ർ​ട്ടി 40,000 വോ​ട്ടി​നും പി​ന്നീ​ട് ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​മെ​ന്ന് ആ​ലോ​ചി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​നെ​തി​രെ​യു​ള്ള ആ​ക്ഷേ​പം. തൃ​ക്ക​രി​പ്പൂ​ർ, ഉ​ദു​മ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യും മ​ഞ്ചേ​ശ്വ​ര​ത്ത് കെ​ട്ടി​വെ​ച്ച കാ​ശു​പോ​ലും ഇ​ല്ലാ​താ​യ തോ​ൽ​വി​യും ചെ​റി​യ പ്ര​ശ്ന​മാ​യി അ​ണി​ക​ൾ കാ​ണു​ന്നി​ല്ല. പ​ഴ​യ പ്ര​താ​പ​കാ​ല​ത്തേ​ക്ക് പാ​ർ​ട്ടി​യെ ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഈ ​വ​രു​ന്ന ക​മ്മി​റ്റി​യി​ലൂ​ടെ നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ വ​ന്ന കാ​ലം മു​ത​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വെ​ട്ടി നി​ര​ത്ത​ലു​ണ്ടാ​യി. എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്യാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. പ​ക​രം വ​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി സം​ഘ​ട​ന ബോ​ധം ഇ​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ സെ​ക്ര​ട്ട​റി​യാ​യി വ​ന്ന​തോ​ടെ ഏ​കോ​പി​പ്പി​ക്കു​ന്ന രീ​തി കൈ​വ​ന്നു.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​നാ​വാ​ത്ത വി​ധം സം​ഘ​ട​ന മൂ​ല്യം കൈ​വി​ട്ടു​പോ​യി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ർ, പ​ന​ത്ത​ടി, എ​ളേ​രി പാ​ർ​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ ജി​ല്ല ക​മ്മി​റ്റി​യി​ലി​ല്ല. ഇ​വ​രെ ജി​ല്ല ക​മ്മി​റ്റി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​കും. അ​തേ​സ​മ​യം, സി.​ഐ.​ടി.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മ​ണി മോ​ഹ​ൻ, കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് എം. ​രാ​ഘ​വ​ൻ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​യും കെ.​എ​സ്ടി​എ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ കെ.​വി. സു​ജാ​ത, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ബി​ഷ്, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന് ഒ​രാ​ൾ എ​ന്നി​വ​രെ ക​മ്മി​റ്റി​യി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​കു​ക​യെ​ങ്കി​ലും വേ​ണ്ടി​വ​രും. ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​അ​പ്പു​ക്കു​ട്ട​ൻ (എ​ളേ​രി), പി.​ജി. മോ​ഹ​ന​ൻ (പ​ന​ത്ത​ടി), കു​ഞ്ഞി​ക്ക​ണ്ണ​ൻ (തൃ​ക്ക​രി​പ്പൂ​ർ) എ​ന്നി​വ​ർ ജി​ല്ല ക​മ്മി​റ്റി​യി​ലെ​ത്തു​മെ​ന്ന് ക​രു​തു​ന്നു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി കെ. ​മ​ണി​ക​ണ്ഠ​ൻ ഉ​ദു​മ, വി.​കെ. രാ​ജ​ൻ എ​ന്നി​വ​രെ എ​ത്തി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ട്. ഇ​വ​ർ​ക്ക് എ​തി​രെ​യു​ള്ള ശ​ക്തി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ള്ള​ത് ത​ട​സ്സ​മാ​ണ്. ജി​ല്ല ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ ജി​ല്ല ഏ​രി​യ നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 150 പ്ര​തി​നി​ധി​ക​ളാ​ണ് വി​പു​ലീ​കൃ​ത ജി​ല്ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ല യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി തെ​റ്റു​തി​രു​ത്ത​ൽ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​ന് ലോ​ക്ക​ൽ ത​ല കു​ടും​ബ സ​ദ​സ്സു​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലെ നേ​ട്ട​വും യു.​ഡി.​എ​ഫി​ന്റെ ഭ​ര​ണ​വീ​ഴ്ച​ക​ളും സി.​പി.​എം ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്നു​വെ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kasaragod CPM Extended District Committee Meets Amid Electoral Setbacks
Next Story