Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് എയിംസ്: പെരിയയിൽ 274.69 ഏക്കർ ഭൂമി അനുയോജ്യം

text_fields
bookmark_border
കലക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു
കാസർകോട് എയിംസ്: പെരിയയിൽ 274.69 ഏക്കർ ഭൂമി അനുയോജ്യം
cancel
camera_alt

ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ പെരിയ പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി സന്ദർശിച്ച് പരിശോധന നടത്തുന്നു

കാസർകോട്: ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരളയുടെ (പി.സി.കെ) ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കി കലക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാറിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നിർദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ച് 10 ദിവസത്തിനകമാണ് വിശദമായ പ്രപ്പോസൽ തയാറാക്കിയത്.നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും മെഡിക്കൽ കോളജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സർക്കാറിന്‍റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് ജില്ലയിലെ പെരിയയെന്ന് കലക്ടർ പറഞ്ഞു.

അനുയോജ്യമായ സ്ഥലത്ത് 200 ഏക്കർ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്. പെരിയയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ട്. മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ടുവെക്കുന്നതെന്നും കലക്ടർ പറഞ്ഞു.

കലക്ടർക്കൊപ്പം ജില്ല സാമൂഹിക നീതി ഓഫിസർ ആര്യ പി. രാജ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ. രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, സർവെ ഉദ്യോഗസ്ഥർ പി.സി.കെ യൂണിറ്റ് മാനേജർ സജീവ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kasaragod AIIMS: Collector Submits Report Declaring Periya Land Most Suitable
Next Story