നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
text_fieldsഅബ്ദുല്‍ സമദ്
ഉളിയത്തടുക്ക: ബിലാല്‍ നഗർ സ്വദേശി അബ്ദുല്‍ സമദിനെതിരെ (28) കാപ്പ ചുമത്തി ജില്ല കലക്ടറുടെ ഉത്തരവ്. മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ കാസര്‍കോട്, വിദ്യാനഗര്‍, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് ആറുമാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്ന മുഴുവന്‍ ക്രിമിനലുകള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കാസര്‍കോട് ഡിവൈ.എസ്.പി ബാലകൃഷ്ണന് നായര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

