Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി.​എ ഇം​ഗ്ലീ​ഷി​ൽ ഫാ​ത്തി​മ നാ​സി​ന് ഒ​ന്നാം റാ​ങ്ക്

text_fields
bookmark_border
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല   ബി.​എ ഇം​ഗ്ലീ​ഷി​ൽ   ഫാ​ത്തി​മ നാ​സി​ന്   ഒ​ന്നാം റാ​ങ്ക്
cancel
camera_alt

ഫാ​ത്തി​മ

നാ​സി​ൻ

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ (ഇം​ഗ്ലീ​ഷ്) പ​രീ​ക്ഷ​യി​ൽ 91.67 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഉ​ദു​മ മാ​ങ്ങാ​ട്ടെ ഫാ​ത്തി​മ നാ​സ് ഒ​ന്നാം റാ​ങ്ക് നേ​ടി. കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ ഫാ​ത്തി​മ നേ​ടി​യ മാ​ർ​ക്ക് കോ​ള​ജി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്കാ​ണെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ത്താം ക്ലാ​സി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ ഫാ​ത്തി​മ, സ്കൂ​ൾ സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ലും കോ​ള​ജ് സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ങ്ങ​ളി​ലും വി​വി​ധ ഇ​ന​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. മാ​ങ്ങാ​ട് വെ​ടി​ക്കു​ന്നി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ൽ സ​ലാ​മി​ന്റെ​യും സു​ലൈ​ഖ മാ​ഹി​ന്റെ​യും മ​ക​ളാ​ണ് ഫാ​ത്തി​മ നാ​സ്. ഫാ​ത്തി​മ​യു​ടെ നേ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ബ​ന്ധു​ക്ക​ളും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur UniversitylocalFirst Rank
News Summary - Kannur University B.A. in English Fathima Nasin First Rank
Next Story