Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല കലോത്സവം ഇന്നുമുതൽ

text_fields
bookmark_border
കണ്ണൂർ സർവകലാശാല കലോത്സവം ഇന്നുമുതൽ
cancel

കാ​സ​ർ​കോ​ട്​: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്‌​സ്‌ ആ​ൻ​ഡ്‌ സ​യ​ൻ​സ്‌ കോ​ള​ജി​ൽ ഞാ​യ​റാ​ഴ്ച വ​രെ ക​ലോ​ത്സ​വം അ​ര​ങ്ങേ​റും. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന്‌ ​മി​നി ഓ​ഡി​റ്റോ​റി​യം വേ​ദി ഒ​ന്നി​ൽ ഓ​ട​ക്കു​ഴ​ൽ പു​ര​സ്‌​കാ​ര ജേ​താ​വ് ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ ന​ന്ദ​ജ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി മു​ഖ്യാ​തി​ഥി​യാ​കും.

ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ആ​റി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നാ​ക്ക​വി​ഭാ​ഗം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ക​മ്പ​നം സി​നി​മ​യു​ടെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും മു​ഖ്യാ​തി​ഥി​ക​ളാ​കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, ജി​ല്ല​യി​ലെ എം.​എ​ൽ.​എ​മാ​ർ, സ​ർ​വ​ക​ലാ​ശാ​ല വി.​സി, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ഞ്ചു​ദി​വ​സ​ത്തെ ക​ലോ​ത്സ​വ​ത്തി​ൽ 11 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 141 ഇ​ന​ങ്ങ​ളി​ൽ 3590 പേ​ർ പ​ങ്കെ​ടു​ക്കും. കാ​സ​ർ​കോ​ട്‌, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ​യും വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ​യും 99 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്‌ ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ക.

നെ​ഹ്റു കോ​ള​ജി​ന് പു​റ​മെ പ​ട​ന്ന​ക്കാ​ട്‌ കാ​ർ​ഷി​ക കോ​ള​ജ്‌, അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ വേ​ദി​യു​ണ്ടാ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും കാ​ഞ്ഞ​ങ്ങാ​ട്‌ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യ വി.​വി. ര​മേ​ശ​ൻ, ജ​ന. ക​ൺ​വീ​ന​ർ കെ. ​പ്ര​ണ​വ്‌, സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്‌ അം​ഗം ഡോ. ​എ. അ​ശോ​ക​ൻ, കോ​ള​ജ്‌ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ദി​നേ​ശ്‌, എ. ​മോ​ഹ​ന​ൻ, എം. ​ദി​ൽ​ജി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKannur UniversityKasargod NewsArts Festival
News Summary - Kannur University Arts Festival from today
Next Story