സൂചി കുത്താൻ ഇടമില്ലാതെ കണ്ണൂർ-മംഗളൂരു പാസഞ്ചർ
text_fieldsകാഞ്ഞങ്ങാട്: കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനിലെ തിരക്കിൽ വീർപ്പുമുട്ടി സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ. രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയിൽ കുട്ടികളടക്കം വലിയ ദുരിതമാണനുഭവിക്കുന്നത്. കോച്ചിലെ തിരക്കിൽപെട്ട് പെൺകുട്ടികൾ കഴിഞ്ഞദിവസം ബോധംകെട്ട് വീണതായി വാർത്തയുണ്ട്. ട്രെയിനിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ച് ആളുകൾ യാത്ര ചെയ്യുന്നത് പതിവു കാഴ്ചയാണ്. വലിയ അപകടങ്ങൾക്കും ഇ‘ത് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
കോച്ചുകൾ വെട്ടിച്ചുരുക്കിയതാണ് ദുരിതമായതെന്ന് യാത്രക്കാർ പറയുന്നു. 14 കോച്ചുണ്ടായിരുന്ന പാസഞ്ചർ ഇപ്പോൾ 10-11 കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസർകോട് ലീഗൽ സർവിസസ് അതോറിറ്റിക്ക് പരാതി നൽകി. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. 14 കോച്ചെങ്കിലും ഘടിപ്പിക്കണമെന്നാണ് ആവശ്യം.
ലേഡീസ് കോച്ചുകളുടെ വലുപ്പം കൂട്ടുക, ചെന്നൈ സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഒരു കോച്ചിന്റെ പകുതി വലുപ്പമുള്ളതാണ് ലേഡീസ് കോച്ചുകൾ. നാല് വലിയ സീറ്റും നാല് ചെറു സീറ്റും മാത്രം. കോച്ചും സൗകര്യവും വർധിപ്പിക്കണമെന്നുള്ളത് നിരന്തര ആവശ്യമാണ്. കോച്ച് വർധിപ്പിച്ചാൽ രാവിലത്തെ ഗതാഗതപ്രശ്നത്തിന് ആശ്വാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

