കാഞ്ഞങ്ങാട് ഇന്നുമുതല്‍ ഗതാഗത പരിഷ്‌കാരം
text_fieldsകാഞ്ഞങ്ങാട്: ഓണത്തിരക്ക് കണക്കിലെടുത്ത് തിങ്കളാഴ്ച മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കും. വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണവും ലൈസന്‍സും ഏര്‍പ്പെടുത്തും. പൂക്കച്ചവടം ആലാമിപ്പള്ളി ബസ്റ്റാൻഡ് പരിസരത്ത് മാത്രമായി പരിമിതപ്പെടുത്തും.
ചരക്കുവാഹനങ്ങള്‍ സമയംപാലിക്കാതെ ഏതുസമയവും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന രീതിയും ഒഴിവാക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സ്വകാര്യ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പഴയ കൈലാസ് തിയറ്റര്‍ പരിസരത്ത് റോഡിന്റെ കിഴക്കുനിന്ന് പടിഞ്ഞാറ് വശത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ യുടേണ്‍ അനുവദിക്കാനും തീരുമാനിച്ചു.
നഗരസഭ ഓഫിസില്‍ ട്രാഫിക് അവലോകന യോഗത്തില്‍ ചെയര്‍പേഴ്‌സൻ കെ.വി.സുജാത, ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, പി.ഡബ്ല്യു.ഡി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.പ്രകാശന്‍, ആര്‍.ഡി.ഒ സീനിയര്‍ സൂപ്രണ്ട് ആര്‍.ശ്രീകല, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി.ഗണേശന്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി.ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

