കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ ആദ്യ ലിപ്സ്റ്റിക് രഹിത കാമ്പസ്
text_fieldsജില്ല ശിശു ക്ഷേമ സമിതി ചെയർപേഴ്സൻ അഡ്വ. രേണുക ദേവി തങ്കച്ചി ജില്ലയിലെ ആദ്യ ലിപ്സ്റ്റിക് ഫ്രീ
കാമ്പസായി കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ് സ്കൂളിനെ പ്രഖ്യാപിക്കുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ ആദ്യ ലിപ്സ്റ്റിക് രഹിത കാമ്പസായി. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. രേണുക ദേവി തങ്കച്ചി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകുകയും ജില്ലയിലെ ആദ്യ ലിപ്സ്റ്റിക് ഫ്രീ കാമ്പസായി കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ് സ്കൂളിനെ പ്രഖ്യാപിക്കുകയും ചെയ്തു.
സ്കൂളുകളിൽ സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പി.എസ്. അരുൺ പറഞ്ഞു.
ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കളുമായി കുട്ടികൾ സ്കൂളിൽ എത്തുകയും അമിത ഉപയോഗത്തിലൂടെ രാസവസ്തുക്കൾ കുട്ടികളുടെ നേർത്ത ചർമം ശരീരത്തിലേക്ക് വേഗം വലിച്ചെടുക്കുകയും ചെയ്യും.
അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ച വൈകല്യങ്ങൾ, കാൻസർ സാധ്യത തുടങ്ങിയ ഗുരുതര പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ഗീത അധ്യക്ഷത വഹിച്ചു. കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. എസ്. രേണുക ദേവി, ഹെഡ് മാസ്റ്റർ എം. ഗിരീശൻ, സീനിയർ അസിസ്റ്റന്റ് സി. ശാരദ, മദർ പി.ടി.എ പ്രസിഡന്റ് എം. സുലേഖ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ. മഞ്ജു, കരിയർ മാസ്റ്ററും ക്ലസ്റ്റർ കോഓഡിനേറുമായ പി. സമീർ സിദ്ദീഖി, സ്കൂൾ കൗൺസിലർ എസ്.കെ. ജീഷ്മ, സി.എം. പ്രജീഷ്, ശ്യാമിത, സുബിതാശ്വതി, പൂജ, സനിത, ഏലിയാമ്മ ജോസഫ്, സിന്ധു പി. രാമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

