അണിഞ്ഞൊരുങ്ങാൻ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ
text_fieldsകാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തി നടക്കുന്ന കാത്തിരിപ്പുകേന്ദ്രം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്നരീതിയില്‍ 10 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്റെ മുന്‍ഭാഗം മോടികൂട്ടുന്നതിന് അടുത്തയാഴ്ച മുതല്‍ പ്രധാനകവാടം അടച്ചിടും. ടിക്കറ്റ് കൗണ്ടര്‍ വടക്കുഭാഗത്തേക്ക് മാറ്റുന്ന പ്രവൃത്തി നടക്കുന്നുണ്ട്. സ്റ്റേഷന്റെ മുന്‍ഭാഗം പൂര്‍ണമായി ഇന്റര്‍ലോക് ചെയ്തു. ബാക്കിസ്ഥലത്തുകൂടി പ്രവൃത്തി നടന്നുവരികയാണ്. രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറുവശം യതീംഖാനയുടെ മുന്‍വശമുള്ള സ്ഥലവും ഇന്റര്‍ലോക് ചെയ്ത് പാര്‍ക്കിങ്ങിന് സജ്ജമാക്കും.
സ്റ്റേഷന് റോഡിലെ ഓവുചാല്‍ നിര്‍മാണവും വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതും നടന്നുവരുന്നു. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന രണ്ടാം മേല്‍പാലത്തിന്റെ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോമില്‍ പ്രവേശിക്കാതെതന്നെ പൊതുജനങ്ങള്‍ക്ക് നടന്നുപോകാനുള്ള സൗകര്യവും ഈ മേല്പാലത്തിലുണ്ടാവും.
സ്റ്റേഷനിലേക്കുള്ള പ്രധാന പ്രവേശനകവാടം അടക്കുമ്പോള്‍ രണ്ടുഭാഗത്തും പ്ലാറ്റ്ഫോമില്‍ കടക്കാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്രധാന കാത്തിരിപ്പുകേന്ദ്രം അടച്ചിടുമ്പോള്‍ സ്റ്റേഷന്റെ വടക്കുവശത്തുള്ള സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രത്തിൽ എല്ലാവര്ക്കും പ്രവേശനം നല്‍കും. പണമടച്ച് പ്രവേശനം നേടുന്ന എ.സി കാത്തിരിപ്പുകേന്ദ്രത്തിലും യാത്രക്കാര്‍ക്കുള്ള സൗകര്യം തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

