Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ അപകടമരണങ്ങൾ തുടർക്കഥയാവുന്നു

text_fields
bookmark_border
കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ അപകടമരണങ്ങൾ തുടർക്കഥയാവുന്നു
cancel

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ലി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി. നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് റോ​ഡി​ൽ ഇ​ല്ലാ​താ​വു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ലെ പ്ര​വൃ​ത്തി​യും അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍ക്കി​ങ്ങും ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ളും അ​മി​ത വേ​ഗ​ത​യു​മെ​ല്ലാം അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളാ​ണ്. കാ​ഞ്ഞ​ങ്ങാ​ടി​നും നീ​ലേ​ശ്വ​ര​ത്തി​നു​മി​ട​യി​ല്‍ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​ത് നി​ര​വ​ധി പേ​രാ​ണ്. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും യു​വാ​ക്ക​ളാ​ണ്. മ​ര​ണ​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​യി​ട്ടും അ​പ​ക​ടം ത​ട​യു​ന്ന​തി​ന് ഒ​രു ത​ര​ത്തി​ലു​ള്ള മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു.

ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ളേ​ജി​ന് മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ അ​നു​രാ​ഗ് (22), ആ​ന​ന്ദ​കൃ​ഷ്ണ​ൻ (24) എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. കോ​ളേ​ജി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി നി​ര്‍ത്തി​യി​ട്ട ലോ​റി വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നി​ല്ല. റോ​ഡി​ല്‍ അ​ങ്ങി​ങ്ങാ​യി കു​ഴി​ക​ളു​മു​ണ്ട്. ഇ​വി​ടെ​യ​ത്തി​യ​പ്പോ​ള്‍ ബൈ​ക്കി​ന്റെ നി​യ​ന്ത്ര​ണം വി​ടു​ക​യും ലോ​റി​ക്ക് പി​റ​കി​ലി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ന്ന​ര​വ​ര്‍ഷം മു​മ്പും ഇ​തേ ഭാ​ഗ​ത്ത് നി​ര്‍ത്തി​യി​ട്ട ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചി​രു​ന്നു.

പ​ട​ന്ന​ക്കാ​ട് മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് വ​രെ ദേ​ശീ​യ​പാ​ത​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ളു​ണ്ട്. പ​ട​ന്ന​ക്കാ​ട് മേ​ല്‍പ്പാ​ല​ത്തി​ലാ​ണ് റോ​ഡ് കൂ​ടു​ത​ലും ത​ക​ര്‍ന്നി​രി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ൾ​പ്പെ​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പ​ട​ന്ന​ക്കാ​ട് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ർ ഇ​ടി​ച്ച് കാ​ലു​ക​ൾ മു​റി​ച്ച് മാ​റ്റേ​ണ്ടി വ​രു​ന്നു. റോ​ഡ് തി​ള​ങ്ങി​യ​പ്പോ​ൾ ചീ​റി പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ച് വ​രു​ത്തു​ന്നു. ദേ​ശീ​യ പാ​ത​യി​ലെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​പ​ക​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി.

ര​ണ്ട് ഭാ​ഗ​ത്തെ​യും സ​ര്‍വീ​സ് റോ​ഡു​ക​ളും പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ര്‍ന്ന​തും അ​പ​ക​ട​ത്തി നി​ട​യാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ​ർ​വീ​സ് റോ​ഡ് ചി​ല​യി​ട​ങ്ങ​ളി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. സ​ര്‍വീ​സ് റോ​ഡു​ക​ള്‍ക്ക് ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ വീ​തി വ​ള​രെ കു​റ​വാ​ണ്. ഇ​തു​കാ​ര​ണം ദേ​ശീ​യ​പാ​ത​യി​ല്‍ അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. 2024ൽ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു.

2025 മാ​ര്‍ച്ച് മാ​സ​ത്തി​ലാ​ണ് പ​ട​ന്ന​ക്കാ​ട് റെ​യി​ല്‍വേ മേ​ല്‍പ്പാ​ല​ത്തി​ല്‍ ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച് ഹൊ​സ്ദു​ര്‍ഗ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​റാ​യ കെ. ​വി​നീ​ഷ് മ​രി​ച്ച​ത്. നെ​ഹ്റു കോ​ളേ​ജി​ന് സ​മീ​പം പൊ​ലീ​സ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് സ്‌​കൂ​ട്ട​റി​ലും കാ​റി​ലും ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ സു​ഹ​റ എ​ന്ന സ്ത്രീ ​മ​രി​ച്ചി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ ​അ​പ​ക​ട​ത്തി​ല്‍ ഏ​താ​നും പേ​ര്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.

ചെ​റു​തും വ​ലു​തു​മാ​യ നൂ​റ് ക​ണ​ക്കി​ന് അ​പ​ക​ട​ങ്ങ​ളാ​ണ് മാ​സ​വും ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​ട​ന്ന​ക്കാ​ട് റെ​യി​ല്‍വേ മേ​ല്‍പ്പാ​ല​ത്തി​ലെ ത​ക​ര്‍ന്ന റോ​ഡും വ​ലി​യ കു​ഴി​ക​ളും താ​ല്‍ക്കാ​ലി​ക​മാ​യി കു​ഴി​യ​ട​യ്ക്കു​ന്ന​ത​ല്ലാ​തെ ശാ​സ്ത്രീ​യ​മാ​യി റീ ​ടാ​റി​ങ് ന​ട​ത്താ​ത്ത​ത് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു. വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ളോ ഇ​ല്ലാ​തെ പെ​ട്ടെ​ന്ന് റോ​ഡു​ക​ള്‍ അ​ട​ക്കു​ന്ന​തും വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന വ​ലി​യ ലോ​റി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ക​യാ​ണ്. ബൈ​ക്ക് ഉ​ള്‍പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ലോ​റി​ക​ളു​ടെ പി​റ​കി​ല്‍ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു.

മേ​ല്‍പ്പാ​ല​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് തെ​രു​വ് വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​ത് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചു​വ​രു​ന്ന​വ​രു​ടെ കാ​ഴ്ച മ​റ​യാ​ന്‍ ഇ​ട​യാ​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ള്‍ ത​ട​യാ​ന്‍ പാ​ല​ങ്ങ​ളി​ലും റോ​ഡി​ലും താ​ല്‍ക്കാ​ലി​ക കു​ഴി​യ​ട​യ്ക്ക​ലി​ന് പ​ക​രം ശാ​സ്ത്രീ​യ​മാ​യ റീ-​ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്നും ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ലോ​റി​ക​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ത​ട​യ​ണ​മെ​ന്നും പ്ര​ധാ​ന റോ​ഡി​ലേ​ക്ക് സ​ര്‍വീ​സ് റോ​ഡു​ക​ള്‍ ചേ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ സൂ​ച​ന ബോ​ര്‍ഡു​ക​ളും ബ്ലി​ങ്ക​ര്‍ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanhangad Nileshwaram Road Accident Deaths
Next Story