കബഡി ഫെസ്റ്റ് നടത്തി
text_fieldsസി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന കബഡി ഫെസ്റ്റ്
കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി പടന്നക്കാട് കബഡി ഫെസ്റ്റ് നടത്തി.
ജില്ലയിലെ 16 ടീമുകൾ കബഡി മത്സരത്തിൽ പങ്കെടുത്തു.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശൻ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ. രാജ്മോഹൻ, പി.കെ. നിഷാന്ത്, കെ.വി. സുജാത, ബിൽടെക് അബ്ദുല്ല, കെ. അനീശൻ, എം. രാഘവൻ, ശിവജി വെള്ളിക്കോത്ത്, കെ.വി. രാഘവൻ, പ്രിയേഷ്, പി.പി. അശോകൻ, അനിൽ ബങ്കളം, കെ.വി. ജയൻ, എ. ശബരീശൻ എന്നിവർ സംസാരിച്ചു.
സെമിനാർ
ഉദുമ: സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ഏരിയ കമ്മിറ്റി തിങ്കളാഴ്ച പെരിയാട്ടടുക്കത്ത് ബഹുജന സെമിനാർ സംഘടിപ്പിക്കും. വൈകീട്ട് നാലിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യയും അരവത്ത് യുവശക്തിയുടെ ജയഭാരതി ടെയ്ലേഴ്സ് തെരുവുനാടകവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

